Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി

text_fields
bookmark_border
കോട്ടയം: നാഗമ്പടത്ത് . ഒറീസ ഗൻജാം ജില്ലയിൽ ബുർദ ശിശിറാണ്​ (27) കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം റെയിൽ​വേ പൊലീസ്​ സ്​റ്റേഷനിൽ കീഴടങ്ങിയ പ്രതി ഒറീസ ബറംപൂർ ബറോദ്ദ രാജേന്ദ്ര ഗൗഡയെ (40) അറസ്റ്റ്​ ചെയ്തു. ഞായറാഴ്​ച ഉച്ചക്ക്​ രണ്ടരയോടെ നാഗമ്പടം ഗുഡ്‌ഷെഡ് റോഡിൽ റെയിൽവേ നിർമാണപ്രവൃത്തികൾക്ക് മണ്ണെടുക്കുന്ന സ്ഥലത്താണ്​ സംഭവം​. രാജേന്ദ്ര ഗൗഡ ഒരു വർഷം മുമ്പാണ് കോട്ടയത്ത്​ ജോലിക്ക്​ എത്തിയത്. ശിശിർ നാലു മാസം മുമ്പും. രാജേന്ദ്ര ഗൗഡയുടെ ഭാര്യയെും മകളെയും ഉപദ്രവിച്ച ശേഷമാണ്​ ശിശിർ കേരളത്തിലേക്ക് വന്നത്​. ഇതിന്‍റെ വൈരാഗ്യം രാജേന്ദ്രക്കുണ്ടായിരുന്നു. ഇക്കാര്യം ചർച്ച ചെയ്ത്​ തീർക്കാമെന്നു പറഞ്ഞാണ്​ രാജേന്ദ്ര ഗൗഡ അയർക്കുന്നം ഭാഗത്ത്​ കൂലിപ്പണി ചെയ്യുന്ന​ ശിശിറിനെ ഫോൺ ചെയ്ത്​ നാഗമ്പടത്തേക്ക് വിളിച്ചുവരുത്തിയത്​. നാഗമ്പടം വ്യവസായ കേന്ദ്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ വെച്ച്​ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും രാജേന്ദ്രഗൗഡ ശിശിറിനെ വെട്ടുകയുമായിരുന്നു. കഴുത്തിനുപിറകിലാണ്​ വെട്ടേറ്റത്​. തുടർന്ന്​ രാജേന്ദ്ര ഗൗഡ തൊട്ടടുത്ത റെയിൽ​വേ പൊലീസ്​ സ്​റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. തന്നെ ആക്രമിക്കുമെന്ന് ഭയന്നാണ്​ വെട്ടിയതെന്നാണ്​ രാജേന്ദ്ര ഗൗഡ പൊലീസിനോടു പറഞ്ഞത്​. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിനുശേഷമേ അറിയാനാകൂ എന്ന്​ ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. പ്രതിയെ ഈസ്റ്റ്​ പൊലീസിന്​ കൈമാറി. മൃതദേഹം ഇൻക്വസ്​റ്റിനുശേഷം ജില്ല ജനറൽ ആശുപത്രിയിലേക്ക്​ മാറ്റി. ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാർ, വെസ്റ്റ്​ സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്​പെക്ടർ അനൂപ് കൃഷ്ണ എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story