Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായന പക്ഷാചരണം

വായന പക്ഷാചരണം

text_fields
bookmark_border
വായന പക്ഷാചരണം
cancel
പറവൂർ: വായന പക്ഷാചരണത്തിൽ ഗവ. ആയുർവേദാശുപത്രിയിൽ 'പുസ്തകക്കൂട്' ഒരുക്കി മഹാത്മാ റീഡിങ് ക്ലബ്​ ആൻഡ്​ ലൈബ്രറി. ആശുപത്രിയിലെത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടുന്നതിനാണ് സൗകര്യം ഏർപ്പെടുത്തിയത്. പുസ്തകക്കൂടും, ഡോ. പി.എൻ. പണിക്കർ അനുസ്മരണവും സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ ജെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സീനിയർ മെഡിക്കൽ ഓഫിസർ ഡോ. പി.ആർ. ഷാജി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി. പത്മകുമാരി, ലൈബ്രറി സെക്രട്ടറി എം.എസ്. രാജേഷ്, ജോയന്‍റ്​ സെക്രട്ടറി കെ.ആർ. ടിറ്റോ എന്നിവർ സംസാരിച്ചു. ചിത്രം EA PVR vayana 3 പറവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ മഹാത്മ റീഡിങ് ക്ലബ്​ ആൻഡ്​ ലൈബ്രറി ഒരുക്കിയ പുസ്തക്കൂട് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story