Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിതാവും മകനും...

പിതാവും മകനും മരിച്ചനിലയിൽ

text_fields
bookmark_border
Subeesh babu സുബീഷ്, ബാബു വൈപ്പിന്‍: ചെറായി ബേക്കറി സ്റ്റോപ്പിന്​ കിഴക്ക് തൃക്കടാപ്പിള്ളി ഭാഗത്ത് പിതാവിനെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടക്കാട്ട് ബാബു (60), മകന്‍ സുബീഷ് (34) എന്നിവരാണ് മരിച്ചത്. ബാബു വീട്ടുമുറ്റത്തെ മരത്തിലും സുബീഷ് വീടിനകത്ത്​ ഫാനിന്‍റെ ഹുക്കിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന്, തറവാട് വീട്ടില്‍നിന്ന്​ മാറിത്താമസിക്കുന്ന ബാബുവിന്‍റെ മറ്റ് രണ്ട് മക്കളായ സുധീഷ്, സുനീഷ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. ഏറെനാളായി രോഗബാധിതയായി കിടപ്പിലാണ്​ ബാബുവിന്‍റെ ഭാര്യ കനക. പിതാവും മകനും തമ്മിലെ കലഹമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇരുവരും തമ്മില്‍ കലഹം പതിവാണെന്ന്​ അയല്‍വാസികളും പറയുന്നു. മുനമ്പം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. പോസ്റ്റ്​മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി. സുബീഷ് അവിവാഹിതനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story