Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:40 AM IST Updated On
date_range 18 Jun 2022 5:40 AM ISTഅങ്കമാലിയുടെ സുരക്ഷക്ക് പൊലീസിന്റെ കാമറക്കണ്ണുകൾ
text_fieldsbookmark_border
അങ്കമാലി: റൂറൽ ജില്ല പൊലീസിന്റെ പ്രോജക്ട് തൗസൻഡ് ഐസ് പദ്ധതിയുടെ ഭാഗമായി അങ്കമാലി പട്ടണത്തിലും പരിസരങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. 19 കിലോമീറ്റർ പരിധിയിൽ 32 നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചത്. 28 നൈറ്റ് വിഷൻ കാമറകളും നാല് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡറുമാണിവ. 180 കാമറകൾ സ്ഥാപിക്കലാണ് ലക്ഷ്യം. മർച്ചന്റ്സ് അസോസിയേഷന്റെയും റെസിഡന്റ്സ് അസോസിയേഷന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. EA ANKA 1 POLICE അങ്കമാലിയിൽ ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം ജില്ല റൂറൽ എസ്.പി കെ. കാർത്തിക് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
