Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:39 AM IST Updated On
date_range 18 Jun 2022 5:39 AM ISTവാഹനങ്ങളിൽ വഴിയോര കച്ചവടം; മോട്ടോർ വാഹന വകുപ്പ് നടപടിയിലേക്ക്
text_fieldsbookmark_border
ആലുവ: വാഹനങ്ങളിൽ വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നിയമ നടപടിയിലേക്ക്. ദേശീയപാത ബൈപാസിലെ മാർക്കറ്റ് പരിസരത്തെ സർവിസ് റോഡിലെ അനധികൃത കച്ചവടക്കാർക്കെതിരെയാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ജോ. ആർ.ടി.ഒ സലിം വിജയകുമാറിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. സാധനങ്ങൾ വാങ്ങാൻ വരുന്നവർ പെട്ടെന്ന് റോഡിൽത്തന്നെ വാഹനം നിർത്തുകയും പാർക്ക് ചെയ്യുകയും സാധനം വാങ്ങിയശേഷം അശ്രദ്ധമായി വാഹനം ഓടിച്ചുപോവുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതായി ജോ. ആർ.ടി.ഒ പറഞ്ഞു. കച്ചവടത്തിനായി വാഹനം നിർത്തിയിട്ടിരിക്കുന്ന ഭാഗം ബസുകൾ നിർത്താൻ അനുവദിച്ചിരിക്കുന്ന സ്ഥലമാണ്. കച്ചവടത്തിനുപയോഗിക്കുന്ന വാഹനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം അറിയിപ്പും നൽകിയിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയ അനധികൃത കച്ചവടക്കാർക്കാണ് നോട്ടീസ് നൽകിയത്. ea yas8 mvd ദേശീയപാത ബൈപാസിലെ മാർക്കറ്റ് സർവിസ് റോഡിലെ അനധികൃത കച്ചവടക്കാർക്ക് വാഹനങ്ങൾ നീക്കം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ നിർദേശം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
