Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:38 AM IST Updated On
date_range 18 Jun 2022 5:38 AM ISTവി.ഡി. സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്നത് വ്യാമോഹം -ലീഗ്
text_fieldsbookmark_border
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തെരുവിൽ തടയുമെന്ന സി.പി.എം ജില്ല സെക്രട്ടറിയുടെ ഭീഷണി അപക്വവും അപലപനീയവുമാണെന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി. മുഖ്യമന്ത്രിതന്നെ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ട് ആക്രമിക്കാൻ നോക്കുന്നു. പ്രതിപക്ഷ നേതാവ് തങ്ങളുടെ കൈക്കരുത്ത് അറിയേണ്ടി വരുമെന്നാണ് അമ്പലപ്പുഴ എം.എൽ.എയുടെ മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നു എന്നതാണ് ഇവരുടെ പ്രകോപനങ്ങൾക്ക് കാരണം. യു.ഡി.എഫ് ചെയർമാൻ കൂടിയായ സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് കരുതേണ്ട. അദ്ദേഹത്തിന്‍റെ സംരക്ഷണത്തിന് യു.ഡി.എഫും ലീഗും ഒപ്പമുണ്ടാകുമെന്ന് ജില്ല പ്രസിഡന്‍റ് കെ.എം. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story