Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:38 AM IST Updated On
date_range 18 Jun 2022 5:38 AM ISTജോൺ പോൾ അനുസ്മരണം
text_fieldsbookmark_border
കൊച്ചി: തിരക്കഥാകൃത്തും എഴുത്തുകാരനും എന്ന നിലയിൽ പ്രശസ്തനായിരുന്നപ്പോഴും ജീവകാരുണ്യ പ്രവർത്തന രംഗത്തും ജോൺ പോൾ തന്‍റേതായ സജീവമായ ഇടപെടൽ നടത്തിയിരുന്നുവെന്ന് പ്രഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. യുവകലാസാഹിതി ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകകലാകാരിയും എഴുത്തുകാരിയുമായ ഷേർളി സോമസുന്ദരം അനുസ്മരണ പ്രഭാഷണം നടത്തി. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി ഇടപ്പള്ളി, ബീന കോമളൻ, ജില്ല സെക്രട്ടറി പ്രഫ ജോർജ് കെ.ഐസക്, ജില്ല ജോയന്‍റ് സെക്രട്ടറി എ.പി. ഷാജി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് കെ.എ. സുധി അധ്യക്ഷത വഹിച്ചു. ER mk sanu യുവകലാസാഹിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story