Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:35 AM IST Updated On
date_range 18 Jun 2022 5:35 AM ISTകൂലി വർധിപ്പിച്ചു; സ്വകാര്യ ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക് പിൻവലിച്ചു
text_fieldsbookmark_border
പറവൂർ: വേതന വർധന ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് തൊഴിലാളി കോഓഡിനേഷൻ പറവൂർ - വൈപ്പിൻ മേഖല കമ്മിറ്റി 20ന് നടത്താനിരുന്ന സൂചന പണിമുടക്ക് പിൻവലിച്ചു. ജില്ല ഡെപ്യൂട്ടി ലേബർ ഓഫിസർ വിനോദ് കുമാറിന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വേതന വർധനക്ക് തീരുമാനമായതോടെയാണ് പണിമുടക്ക് വേണ്ടെന്നുവെച്ചത്. ഡ്രൈവർക്ക് 1200, കണ്ടക്ടർക്ക് 1000, ഡോർ ചെക്കർക്ക് 850 രൂപ വീതം ഇതിന്‍റെ ഭാഗമായി ലഭിക്കും. മുമ്പ് യഥാക്രമം 940, 850, 700 രൂപയാണ് ലഭിച്ചിരുന്നത്. കോഓഡിനേഷൻ ചെയർമാൻ എം.ജെ. രാജു, കൺവീനർ കെ.എ. അജയകുമാർ, ട്രഷറർ കെ.ഡി. സിനോജ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story