Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:35 AM IST Updated On
date_range 18 Jun 2022 5:35 AM ISTകോണ്‍ഗ്രസ് ധര്‍ണ
text_fieldsbookmark_border
പെരുമ്പാവൂര്‍: ദലിത് വീട്ടമ്മയെ മര്‍ദിച്ച മുനിസിപ്പല്‍ കൗണ്‍സിലറെ അറസ്റ്റ് ചെയ്യാതെ നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കിയ പൊലീസിന്റെ ഒത്തുകളിയില്‍ പ്രതിഷേധിച്ചും കൗണ്‍സിലര്‍ പി.എസ്. അഭിലാഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് പെരുമ്പാവൂര്‍, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം അധ്യക്ഷത വഹിച്ചു. എം.എം. ഷാജഹാന്‍ സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, ഒ. ദേവസി, മനോജ് മൂത്തേടന്‍, പോള്‍ ഉതുപ്പ്, വി.എം. ഹംസ, കെ.പി. വര്‍ഗീസ്, പി.കെ. മുഹമ്മദ്കുഞ്ഞ്, എന്‍.എ. റഹിം, പോള്‍ പാത്തിക്കല്‍, മോളി തോമസ്, ജോയ് പൂണേലി, ഷീബ രാമചന്ദ്രന്‍, സി.കെ. രാമകൃഷണന്‍, എന്‍.ബി. ഹമീദ്, കമല്‍ ശശി, ഡേവിഡ് തോപ്പിലാന്‍, വി.എച്ച്. മുഹമ്മദ്, എല്‍ദോ ചെറിയാന്‍, ടി.ആര്‍. പൗലോസ്, എല്‍ദോ പാത്തിക്കല്‍, സിന്ധു ടീച്ചര്‍, മിനി ബാബു, മനോജ് തോട്ടപ്പിള്ളി, പി.പി. അവറാച്ചന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
