Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലേരിമാണിക്യം...

പാലേരിമാണിക്യം സിനിമയുടെ യൂട്യൂബ്​ പ്രദർശനം തടഞ്ഞു

text_fields
bookmark_border
കൊച്ചി: പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തി​ന്‍റെ കഥ എന്ന സിനിമ യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില​ൂടെ പ്രദർശിപ്പിക്കുന്നത്​ എറണാകുളം അഡീഷനൽ ജില്ല കോടതി താൽക്കാലികമായി തടഞ്ഞു. വര്‍ണചിത്ര ഫിലിംസ് ഉടമ മഹാ സുബൈർ നൽകിയ ഹരജി പരിഗണിച്ചാണ്​ അഡീഷനൽ ജില്ല ജഡ്​ജി കെ.സുഭദ്രാമ്മയുടെ ഇടക്കാല ഉത്തരവ്​. പകർപ്പവകാശം ലംഘിച്ചാണ്​ സിനിമ അപ്​ലോഡ്​ ചെയ്​തിരിക്കുന്നതെന്ന്​ കണ്ടെത്തിയതിനെത്തുടർന്നാണ്​ കോടതി ഉത്തരവ്​. ഹൈദരാബാദിലെ വരദാ ഗിരിതർ, യൂട്യൂബ്​ കമ്പനി എന്നിവരെ എതിർകക്ഷികളാക്കിയാണ്​ ഹരജി. കേസില്‍ ഹാജരായി വിശദീകരണം ബോധിപ്പിക്കുന്നതിന്​ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് പുറപ്പെടുവിച്ചു​. ഹരജി ഈമാസം 27ന്​ വീണ്ടും പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story