Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:47 AM IST Updated On
date_range 17 Jun 2022 5:47 AM ISTറോറോയിൽനിന്ന് അഴിമുഖത്തേക്കുവീണയാളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
ഫോർട്ട്കൊച്ചി: ഓടിക്കൊണ്ടിരുന്ന റോറോ വെസലിൽനിന്ന് അഴിമുഖത്തേക്കുവീണ യാത്രക്കാരനെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ടോടെ വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വന്ന വെസൽ ജെട്ടിയോട് അടുക്കുന്നതിനുമുമ്പാണ് യാത്രക്കാരനായ ഫോർട്ട്കൊച്ചി വെളി സ്വദേശി പ്രകാശൻ (59) കായലിലേക്ക് വീണത്. ഇയാൾ ചാടിയതാണെന്നും യാത്രക്കാർ പറയുന്നു. മറ്റു യാത്രക്കാർ ചാടിയവിവരം ജീവനക്കാരെ അറിയിച്ചു. ഈ സമയം വെസൽ ജെട്ടിയിൽ അടുത്തിരുന്നു. ജീവനക്കാർ ഉടനെ കെട്ടഴിച്ച് വെസലുമായി ഇയാളെ തിരയുവാനുള്ള ശ്രമം തുടങ്ങി. അടിയൊഴുക്ക് മൂലം കടപ്പുറത്തേക്ക് ഒഴുകിയ ഇയാളെ കമാല കടവിലെ ചീനവലക്ക് സമീപം കാണുകയും വെസലിലെ ബോയ ഇട്ടുകൊടുക്കുകയുമായിരുന്നു. തുടർന്ന് കരയിലുണ്ടായിരുന്ന ഒരാൾ കായലിലേക്ക് ചാടി രക്ഷപ്പെടുത്തിയപ്പോഴേക്കും ഇയാൾ ബോധരഹിതനായി. പിന്നിട് പൊലീസ് സഹായത്തോടെ സാമൂഹികപ്രവർത്തകൻ മുജീബ് റഹ്മാനും സംഘവും ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇയാൾ അപകടാവസ്ഥ തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story