Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:44 AM IST Updated On
date_range 17 Jun 2022 5:44 AM ISTകൊച്ചിയിലെ സ്കൂളുകളിൽ പൈതൃക ക്ലബുകൾ സ്ഥാപിക്കും -കലക്ടർ
text_fieldsbookmark_border
മട്ടാഞ്ചേരി: കൊച്ചിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പൈതൃക ക്ലബുകൾ രൂപവത്കരിക്കാനും ജനകീയാവബോധം സൃഷ്ടിക്കാനും ഫോർട്ട്കൊച്ചി പൈതൃക സംരക്ഷണ സൊസൈറ്റി യോഗം തീരുമാനിച്ചു. കലക്ടർ ജാഫർ മാലിക്കിന്‍റെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഫോർട്ട്കൊച്ചി ബീച്ച് ശുചീകരണത്തിന് പ്രത്യേക നിരീക്ഷണ കമ്മിറ്റി രൂപവത്കരിക്കും. ടൂറിസം മേഖലയിലെ പൊതു ടോയ്ലറ്റുകൾ നവീകരിക്കുക, കൊച്ചിക്കിണങ്ങുന്ന പ്രവേശനകവാടം നിർമിക്കുക, കൊച്ചിയിലെ നൂറ്റാണ്ട് പഴക്കമുള്ള വൃക്ഷങ്ങളെ ശാസ്ത്രീയമായി അടയാളപ്പെടുത്തുക, ഫോക്ലോർ തിയറ്റർ വളപ്പിലെ അനധികൃത മരംമുറിക്കലിനെതിരെ നടപടിയെടുക്കുക തുടങ്ങിയ തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. കെ.ജെ. മാക്സി എം.എൽ.എ, സബ് കലക്ടർ പി. വിഷ്ണുരാജ്, ഡി.ടി.പി.സി സെക്രട്ടറി പി.ജി. ശ്യാംകൃഷ്ണൻ, സൊസെറ്റി നോഡൽ ഓഫിസർ ബോണി തോമസ്, നഗരസഭാംഗം ബെനഡിക്ട് ഫെർണാണ്ടസ്, കെ.ബി. അഷ്റഫ്, പി.എ. ഖാലിദ്, കെ.എ. എഡ്വിൻ, ജോസഫ് ഡൊമനിക്, സ്റ്റീഫൻ റോബർട്ട്, ജോണി വൈപ്പിൻ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. രാജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story