Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി ഫിഷറീസ് ഹാർബർ...

കൊച്ചി ഫിഷറീസ് ഹാർബർ നവീകരണം ഉടൻ ആരംഭിക്കും- ഹൈബി ഈഡൻ എം.പി

text_fields
bookmark_border
മട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് ഹാർബർ നവീകരണത്തിന് ടെൻഡർ നടപടി ആരംഭിച്ചതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. എത്രയും വേഗം പദ്ധതി ആരംഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്‌റ്റുമായും മന്ത്രാലയവുമായും നിരന്തരമായ ചർച്ചകൾ നടത്തി വരികയാണെന്ന് എം.പി പറഞ്ഞു. 2021-22 കേന്ദ്ര ബജറ്റിൽ ഇന്ത്യയിലെ അഞ്ച് ഫിഷറീസ് ഹാർബറുകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച പദ്ധതി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അതിൽ ഉൾപ്പെടുത്തിയാണ്‌ കൊച്ചി ഫിഷറീസ് ഹാർബർ ആധുനികവത്കരിക്കുന്നത്. കൊച്ചിൻ പോർട്ട് ട്രസ്റ്റും, മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്​മെന്‍റ് അതോറിറ്റിയുമാണ്‌ പദ്ധതി തയാറാക്കിയതിന് നേതൃത്വം നൽകിയത്. ഡൽഹി ആസ്ഥാനമായ ഏണസ്റ്റ് ആൻഡ് യങ് എൽ.എൽ.പി എന്ന സ്ഥാപനമാണ്‌ 140 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയത്. 27 ഏക്കർ വിസ്തൃതിയും 6.97 ഏക്കർ വാർഫ് വിസ്തൃതിയുമാണ്‌ ഹാർബറിനുള്ളത്. അടിസ്ഥാന സൗകര്യ താപനില നിയന്ത്രിത ലേല കേന്ദ്രങ്ങൾ, പാർക്കിങ് യൂനിറ്റുകൾ, മത്സ്യബന്ധന കപ്പലിൽനിന്ന് മത്സ്യം യാന്ത്രികമായി വീണ്ടെടുക്കുകയും കൈമാറ്റം ചെയ്യാനുമുള്ള സൗകര്യങ്ങൾ, സംഭരണത്തിനുള്ള ശീതീകരിച്ച മുറികൾ, ഐസ് പ്ലാന്റുകൾ, ശുദ്ധജല വിതരണ സംവിധാനങ്ങൾ, ഇന്ധന കേന്ദ്രങ്ങൾ, നെറ്റ് മെയ്ന്റനിങ്​ യാർഡുകൾ, കാന്റീൻ തുടങ്ങിയവയാണ്‌ പദ്ധതിയിൽ ഉൾപ്പെടുന്നത്. നേരത്തേ ഹൈബി ഈഡൻ എം. പിയുടെ അഭ്യർഥന പ്രകാരം കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ. മുരുകൻ, കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി ജതീന്ദ്ര നാഥ് സ്വൈൻ എന്നിവർ ഹാർബർ സന്ദർശിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story