Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരോഗത്തെ തോൽപിച്ച്...

രോഗത്തെ തോൽപിച്ച് വൈശാഖിന് റാങ്ക് തിളക്കം

text_fields
bookmark_border
രോഗത്തെ തോൽപിച്ച് വൈശാഖിന് റാങ്ക് തിളക്കം
cancel
ചെങ്ങമനാട്: ബി.എസ്​സി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വൈശാഖ് നാടിന്‍റെ അഭിമാനമായി. ജന്മനായുള്ള മൂത്രാശയ രോഗം മൂലം ദുരിതം പേറിയ ആലുവ യു.സി കോളജ് വിദ്യാര്‍ഥിയും ചെങ്ങമനാട് തട്ടാന്‍പറമ്പില്‍ ഷാജിയുടെയും യമുനയുടെയും മകനുമായ വൈശാഖാണ് നാടിന്‍റെ അഭിമാനമായത്. ബി.എസ്​സി, ബി.ടി.ആന്‍ഡ് എസ്.പി പരീക്ഷയിലാണ് രണ്ടാം റാങ്ക് ലഭിച്ചത്. എസ്.എസ്.എല്‍.സി പരീക്ഷ സമയത്ത് രോഗം രൂക്ഷമായെങ്കിലും അവശനിലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി. 80 ശതമാനം മാര്‍ക്ക് നേടി വിജയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്കും മറ്റുമായി ഭീമമായ തുക വേണ്ടിവന്നു. അതോടെ ജനപ്രതിനിധികളെയും മറ്റും ഉള്‍പ്പെടുത്തി ജനകീയ സമിതി രൂപവത്കരിച്ച് ചികിത്സക്കുള്ള പണം കണ്ടെത്തി. വെല്ലൂരില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു. 86 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചു. അതിന് ശേഷമാണ് യു.സി കോളജില്‍ ചേര്‍ന്നത്. ബി.എസ്​സിയുടെ പരീക്ഷഫലം വരുമ്പോള്‍ വൈശാഖ് ചെക്കപ്പിനായി വെല്ലൂരിലെ ആശുപത്രിയിലായിരുന്നു. എം.എസ്​സി ബയോ ടെക്​നോളജിയില്‍ ചേരാനാണ് വൈശാഖിന്‍റെ ഇനിയുള്ള ആഗ്രഹം. ER ANKA 01 RANK ബി.എസ്​സി പരീക്ഷയില്‍ രണ്ടാം റാങ്ക് ലഭിച്ച വൈശാഖ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story