Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി മെട്രോക്ക്​...

കൊച്ചി മെട്രോക്ക്​ അഞ്ചുവയസ്സ്​​; വേഗത്തേരിൽ പുത്തൻ കുതിപ്പിലേക്ക്​

text_fields
bookmark_border
കൊച്ചി: വെള്ളിയാഴ്ച അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന കൊച്ചി മെട്രോ അതിന്‍റെ കുതിപ്പിന്​ പുതിയവഴി തുറന്നു. തൃപ്പൂണിത്തുറ പേട്ട മുതൽ എസ്​.എൻ ജങ്​​ഷൻ വരെ ഏതാനും ദിവസങ്ങൾക്കകം യാത്രക്കായി തുറക്കും. അവിടെനിന്ന്​ തൃപ്പൂണിത്തുറ റെയിൽവേ സ്​റ്റേഷൻ ജങ്​​ഷനിലേക്കും നിർമാണം പുരോഗമിക്കുകയാണ്​. അതുകഴിഞ്ഞാൽ കലൂരിൽനിന്ന്​ കാക്കനാട്ടേക്ക്​ നീട്ടലാണ്​ ലക്ഷ്യം. കൊച്ചിയുടെ മുഖഛായതന്നെ തിരുത്തിയ മെ​ട്രോ 2013 ജൂണിലാണ്​ നിർമാണം തുടങ്ങിയത്​. ആലുവയിൽനിന്ന്​ പാലാരിവട്ടം വരെ 13.2 കിലോമീറ്റർ ദൂരം 2017 ജൂൺ 17നാണ്​ ഉദ്​ഘാടനം ചെയ്തത്​. അതേവർഷം ഒക്​ടോബർ മൂന്നിന്​ പാലാരിവട്ടം മുതൽ മഹാരാജാസ്​ ഗ്രൗണ്ട്​ വരെ 4.96 കിലോമീറ്റർകൂടി തുറന്നതോടെ ആകെ 16 സ്​റ്റേഷനുകൾ നിലവിൽവന്നു. സൗത്ത്​ റെയിൽവേ സ്​റ്റേഷനും വൈറ്റില ജങ്​​ഷനും കടന്ന്​ മെ​ട്രോ തൈക്കൂടത്ത്​ എത്തിയത്​ 2019 സെപ്​റ്റംബർ മൂന്നിനാണ്​. 25.16 കിലോമീറ്റർ പാതയിലെ അവസാന സ്​റ്റേഷനായ പേട്ടയിലേക്കുള്ള സർവിസ്​ 2020 സെപ്​റ്റംബറിലാണ്​ ഉദ്​ഘാടനം ചെയ്തത്​. അവിടവും കടന്ന്​ 1.8 കിലോമീറ്ററുള്ള പേട്ട -എസ്​.എൻ ജങ്​​ഷൻ പാത നിർമാണം പൂർത്തിയായി സുരക്ഷ പരിശോധനയും പൂർത്തിയായി. ഇതിനിടയിൽ രണ്ട്​ സ്​റ്റേഷനുകളാണ്​ ഉള്ളത്​. തൃപ്പൂണിത്തുറ റെയിൽവേ സ്​റ്റേഷൻ ജങ്​​ഷനിലേക്കുള്ള 1.2 കിലോമീറ്റർ പാത കൂടി പൂർത്തിയായാൽ കോട്ടയം ഭാഗത്തുനിന്ന്​ ട്രെയിനിൽ എത്തുന്നവർക്ക്​ തൃപ്പുണിത്തുറയിൽ ഇറങ്ങി കൊച്ചി നഗരത്തിലേക്കും ആലുവയിലേക്കും എളുപ്പത്തിൽ യാത്ര തുടരാം. തൃപ്പൂണിത്തുറ റെയിൽവേ സ്​റ്റേഷനിലും മെ​ട്രോ സ്​റ്റേഷനിലും വിശാലമായ പാർക്കിങ്​​ സൗകര്യവും ഉണ്ടാവും. തൃപ്പൂണിത്തുറ റെയിൽവേ സ്​റ്റേഷനെ ബന്ധിപ്പിച്ച്​ മേൽപാലവും സജ്ജീകരിക്കുന്നുണ്ട്​. 2023 ജൂണിൽ ഇത്​ പൂർത്തിയാകുമെന്നാണ്​ കരുത​പ്പെടുന്നത്​. പ്രതിദിനം 65,000ൽ അധികം യാത്രക്കാരാണ്​ ഇപ്പോൾ മെ​ട്രോയിൽ സഞ്ചരിക്കുന്നത്​. അത്​ ലക്ഷത്തിലേക്ക്​ എത്തിക്കുകയാണ്​ ലക്ഷ്യം. ആറുമാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാനാവുമെന്നാണ്​ കെ.എം.ആർ.എൽ കണക്കുകൂട്ടുന്നത്​. ടിക്കറ്റ്​ നിരക്ക്​ കൂട്ടാനോ കുറക്കാനോ ഉദ്ദേശമില്ലന്ന്​ അധികൃതർ അറിയിച്ചു. ആലുവയിൽനിന്ന്​ പേട്ട വരെ 60 രൂപ നിരക്കിൽതന്നെ പുതിയ സ്​റ്റേഷനായ എസ്​.എൻ ജങ്​​ഷനിലേക്കും പോകാം. സ്ഥിരം യാത്രക്കാർക്ക്​ നൽകുന്ന ട്രിപ്പ്​ കാർഡ്​ ഉപയോഗിച്ചാൽ നിരക്കിൽ 33 ശതമാനം കുറവ്​ ലഭിക്കും. മെട്രോ കാർഡ്​ ഉള്ളവർക്ക്​ 20 ശതമാനമാണ്​ ഡിസ്കൗണ്ട്​. കലൂർ ജെ.എൻ.എൽ സ്​റ്റേഡിയം മുതൽ ഇൻഫോപാർക്ക്​ വരെ നീളുന്ന രണ്ടാം ഘട്ട പിങ്ക്​ പാതക്കുള്ള സ്ഥലമെടുപ്പ്​ നടപടിയും റോഡുകളുടെ വീതികൂട്ടലും ഉൾപ്പെടെ ജോലികൾ പുരോഗമിക്കുകയാണ്​. 11.2 കിലോമീറ്റർ പാതയിൽ 10 സ്​റ്റേഷനുകൾ ഉണ്ടാവും. ഇതിന്​ ഇനിയും അന്തിമാനുമതിയായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story