Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വിഫ്റ്റ് ബസിടിച്ച്...

സ്വിഫ്റ്റ് ബസിടിച്ച് വാൻ ഡ്രൈവർ മരിച്ചു

text_fields
bookmark_border
സ്വിഫ്റ്റ് ബസിടിച്ച് വാൻ ഡ്രൈവർ മരിച്ചു
cancel
attn TCR അരൂർ: കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് ബസിടിച്ച്, പിക്അപ് വാൻ ഡ്രൈവർ തൃശൂർ എരനല്ലൂർ പുതുവീട്ടിൽ സിറാജുദ്ദീൻ (24) മരിച്ചു. അബ്ദുൽ ജബ്ബാർ- ആമിന ദമ്പതികളുടെ മകനാണ്. ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലക്ക്​ സമീപം വ്യാഴാഴ്ച പുലർച്ചയായിരുന്നു അപകടം. പിക്അപ്​ വാനുമായി കരുനാഗപ്പള്ളിയിൽനിന്ന്​ തിരികെ തൃശൂരിലേക്ക് പോകുമ്പോൾ പിന്നാലെ എത്തിയ ബസ്​ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ വാൻ മീഡിയനിലെ വൈദ്യുതി തൂൺ തകർത്ത്​ റോഡരികിലെ മൺകൂനയിൽ കയറി മറിഞ്ഞു. പരിക്കേറ്റ സിറാജുദ്ദീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: മുഹമ്മദ് ജംഷീർ, അൻസാർ. ---- ചിത്രം സിറാജുദ്ദീൻ ------ അപകടത്തിൽപെട്ട വാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story