Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണക്കൻകടവ് ഷട്ടറുകൾ...

കണക്കൻകടവ് ഷട്ടറുകൾ ഉയർത്താത്തതിൽ പ്രതിഷേധം

text_fields
bookmark_border
കണക്കൻകടവ് ഷട്ടറുകൾ ഉയർത്താത്തതിൽ പ്രതിഷേധം
cancel
പറവൂർ: ചാലക്കുടിയാറിലേക്ക് ഓരുജലം കയറാതിരിക്കാനായി അടച്ച പുത്തൻവേലിക്കരയിലെ കണക്കൻകടവ് ഇറിഗേഷൻ ഷട്ടറുകൾ ഉയർത്താത്തതിൽ പ്രതിഷേധം. വേനൽ ആകുമ്പോൾ പുഴയിലേക്ക് ഉപ്പുവെള്ളം കയറാതെ ഷട്ടർ താഴ്ത്തി ശുദ്ധജലവും കൃഷിയും സംരക്ഷിക്കുകയും പുഴയിൽ വെള്ളം കൂടുമ്പോൾ ഷട്ടർ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുകയും ചെയ്യണം. ഈ ജോലി ചെയ്യുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വർഷങ്ങളായി ഉദാസീനത കാണിക്കുകയാണ്. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാവുകയും കൃഷി നശിക്കുകയും ചെയ്യുന്നു. നൂറുകണക്കിന് ഏക്കർ കൃഷി നശിക്കുന്നതും വെള്ളം കെട്ടിക്കിടക്കുന്ന ഭൂപ്രദേശത്തെ മറ്റ്​ നാശനഷ്ടങ്ങളും ഇതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് കണക്കാക്കിയിട്ടില്ല. ഈ പ്രദേശങ്ങളിൽ കാർഷിക ഉൽപാദനം കുറയാൻ പ്രധാനകാരണം ഇതാണ്. ജില്ല സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രശ്നത്തിന്​ പരിഹാരം കാണാമെന്ന് പുത്തൻവേലിക്കര കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ കൺവീനർ എം.പി. ഷാജൻ ആവശ്യപ്പെട്ടു. പടം EA PVR kanakkankadavu 2 കണക്കൻകടവ് ഇറിഗേഷൻ ഷട്ടറുകൾ അടച്ചിട്ട നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story