Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:41 AM IST Updated On
date_range 17 Jun 2022 5:41 AM ISTഇരട്ടി മധുരവുമായി സഹിയയുടെ മികച്ച വിജയം
text_fieldsbookmark_border
കടുങ്ങല്ലൂർ: നൂറുശതമാനം വിജയം നേടിയ എടയാർ ബിനാനിപുരം ഗവ. ഹൈസ്‌കൂളിന് ഇരട്ടി മധുരവുമായി അന്തർസംസ്ഥാന വിദ്യാർഥിനിയുടെ മികച്ച വിജയം. ബിഹാർ സ്വദേശിനി സഹിയ ഖാത്തൂനാണ് ഏഴ് വിഷയങ്ങളിൽ എ പ്ലസ് നേടിയത്. എടയാർ വ്യവസായ മേഖലയിൽ ദിവസ വേതനത്തിന് പണിയെടുക്കുന്ന പട്ന സ്വദേശി ഫക്രേ ആലത്തിന്‍റെ മകളാണ് സഹിയ. രണ്ടു സഹോദരങ്ങളും ഇവിടെ പഠിക്കുന്നുണ്ട്. വിജയിച്ച ഒമ്പതു പേരിൽ യു.പി സ്വദേശിനി ഖുഷ്ബു ദേവിയുമുണ്ട്. 75 ശതമാനം ഇതര സംസ്ഥാനക്കാരായ വിദ്യാർഥികളുള്ള സ്‌കൂൾ തുടർച്ചയായി പത്താം വർഷമാണ് നൂറുശതമാനം വിജയം നേടുന്നത്. രോഷ്‌നി പദ്ധതി പ്രകാരം നൽകിയ പരിശീലനമാണ് നേട്ടത്തിന് കാരണമെന്ന് പ്രധാനാധ്യാപിക വി.എസ്. ബീന ദേവി പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് എ.കെ. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു. ക്യാപ്‌ഷൻ ea yas17 Sahiya സഹിയ ഖാത്തൂൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
