Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:41 AM IST Updated On
date_range 17 Jun 2022 5:41 AM ISTക്ലോറിൻ സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പടർത്തി
text_fieldsbookmark_border
പറവൂർ: ജല അതോറിറ്റിയുടെ പറവൂരിലെ പമ്പ് ഹൗസിൽ ജല ശുദ്ധീകരണത്തിനായി സൂക്ഷിച്ചിരുന്ന ക്ലോറിൻ സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ 9.50നാണ് സംഭവം. ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽനിന്നാണ് സിലിണ്ടർ എത്തിക്കുന്നത്. ചോർച്ചയുണ്ടായ ഭാഗം തുരുമ്പെടുത്ത നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷ സേന സ്ഥലത്തെത്തി ചോർച്ച അടച്ചു. ടി.സി.സിയിൽനിന്ന് ഉദ്യോഗസ്ഥരെത്തി സിലിണ്ടർ തിരികെ കൊണ്ടുപോയി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫിസർ എം.സി. ബേബിയെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ചിത്രം EA PVR paravur jala 1 പറവൂരിലെ പമ്പ് ഹൗസിൽ ഉണ്ടായ ക്ലോറിൻ സിലിണ്ടറിന്‍റെ ചോർച്ച അടക്കുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
