Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:40 AM IST Updated On
date_range 17 Jun 2022 5:40 AM ISTബൈക്കപകടത്തിൽ യുവാക്കൾക്ക് പരിക്ക്
text_fieldsbookmark_border
ആലുവ: സുഹൃത്തിന്‍റെ അപകട വിവരമറിഞ്ഞ് സ്കൂട്ടറിൽ വന്ന യുവാക്കൾ അപകടത്തിൽപെട്ടു. യു.സി കോളജിനടുത്തായി സ്കൂട്ടർ മറിഞ്ഞ് തൃപ്രയാർ ഇളയത്ത് വീട്ടിൽ ഗിരീഷിന്‍റെ മകൻ പവൻ (20), കണ്ണമാലി ശിവക്ഷേത്രം പറമ്പിൽ അനിൽകുമാറിന്‍റെ മകൻ ആദിത്യൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. യു.സി കോളജിന് സമീപം ബൈക്ക് മറിഞ്ഞ് അപകടത്തിൽപെട്ട തായിക്കാട്ടുകര അങ്കത്തികൂടി വീട്ടിൽ സുധീറിന്‍റെ മകൻ മുഹമ്മദ് സജിത്തിനെ (22) കാണാൻ ആശുപത്രിയിലേക്ക് വരുകയായിരുന്നു ഇരുവരും. മൂവരും മനക്കപ്പടി മാതാ കോളജ് വിദ്യാർഥികളാണ്. കരുമാല്ലൂരിൽ നടന്ന മറ്റൊരു അപകടത്തിൽ മാളികംപീടിക ചാമപറമ്പിൽ മുഹമ്മദ് ശരീഫിന്‍റെ മകൻ മുഹമ്മദ് നബീലിന് (24) പരിക്കേറ്റു. ഇയാൾ സഞ്ചരിച്ച ബൈക്കിന് കുറുകെ നായ് വട്ടം ചാടിയതിനെത്തുടർന്ന് ബൈക്ക് മറിയുകയായിരുന്നു. ഇയാളെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടയപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് തുരുത്ത് കോടമാലിൽ ഷാഫി (53), ചൂണ്ടിയിൽ സ്കൂട്ടറിൽ നിന്ന് വീണ് ചെങ്ങമനാട് എളമനയിൽ ബഷീർ (60), മാർക്കറ്റിനുസമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ആലുവ ശ്രീപാദത്തിൽ മുരളി കൃഷ്ണ (23), കരുമാല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പുത്തൻവേലിക്കര പടവിൽ അഭിജിത്ത് (24) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story