Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:40 AM IST Updated On
date_range 17 Jun 2022 5:40 AM ISTഒ.ആര്‍.സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷിക്കാം
text_fieldsbookmark_border
കൊച്ചി: വനിത ശിശു വികസന വകുപ്പ് ജില്ല ശിശു സംരക്ഷണ യൂനിറ്റ് വഴി നടപ്പാക്കുന്ന ഔവർ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രൻ (ഒ.ആർ.സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിൽ പ്രവർത്തന പരിചയവും പരിശീലന മേഖലയിൽ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബിരുദവും കുട്ടികളുടെ മേഖലയിലെ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും. എം.എസ്.ഡബ്ല്യു പഠിക്കുന്ന അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. എറണാകുളം ജില്ലക്കാരായ അപേക്ഷകര്‍ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ല ശിശു സംരക്ഷണ യൂനിറ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ 20ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 7907218389, 8304983987.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story