Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:40 AM IST Updated On
date_range 17 Jun 2022 5:40 AM ISTവിത്തുൽപാദന കേന്ദ്രത്തിൽ കുരുമുളക് തൈ വിൽപനക്കൊരുങ്ങി
text_fieldsbookmark_border
കൊച്ചി: ജില്ല പഞ്ചായത്തിന് കീഴിലെ ഒക്കലിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ 50,000 കുരുമുളക് തൈ വിൽപനക്ക് തയാറായി. തിരുവാതിര ഞാറ്റുവേല സമയത്താണ് കേരളത്തിലെ കർഷകർ കുരുമുളക് തൈ നാടാറ്. മണ്ണിൽ പിടിച്ചുകിട്ടാൻ ഏറ്റവും അനുയോജ്യമായ സമയമായി ഇതിനെ കണക്കാക്കുന്നു. ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 21ഓടെ ആരംഭിക്കും. പന്നിയൂർ, കരിമുണ്ട തുടങ്ങിയ മികച്ച ഉൽപാദനശേഷിയുള്ള ഇനങ്ങളിൽപെട്ട തൈകളാണ് പ്രധാനമായും ഉള്ളത്. ഒരു തൈക്ക് എട്ട് രൂപയാണ് വില. ഫോൺ: 0484 2464941. er6 ഒക്കലിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ തയാറാക്കിയ കുരുമുളക് തൈകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story