Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷിക്കാരനെ...

ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു; സുഹൃത്ത്​ അറസ്റ്റിൽ

text_fields
bookmark_border
മറയൂർ: ഭിന്നശേഷിക്കാരനായ മധ്യവയസ്കനെ സുഹൃത്തായ യുവാവ്​ അടിച്ച്​ കൊലപ്പെടുത്തി. കമുകിൻ തോട്ടത്തിലെ മേൽനോട്ടക്കാരനും അംഗപരിമിതരുടെ സംഘടനയായ ഡി.എ.ഡബ്ല്യു.എഫിന്‍റെ ജില്ല സെക്രട്ടറിയുമായ ആനച്ചാൽ ചെങ്കുളം സ്വാദേശി തോപ്പിൽ ബെന്നി മാത്യുവാണ്​ (60) കൊല്ലപ്പെട്ടത്​. സംഭവത്തിൽ സുഹൃത്തും കാന്തല്ലൂർ ചുരക്കുളം സ്വദേശിയുമായ യദുകൃഷ്ണയെ (22) മറയൂർ പൊലീസ് അറസ്റ്റ് ചെയ്തു. മറയൂർ പള്ളനാട്ടിൽ ജോസ് മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള കമുകിൻ തോട്ടത്തിലെ മേൽനോട്ടക്കാരനായിരുന്നു ബെന്നി മാത്യു. ബുധനാഴ്ച രാത്രി ബെന്നിയും യദു കൃഷ്ണയും തോട്ടത്തിലെ വീട്ടുമുറ്റത്ത്​ സംസാരിച്ചുനിൽക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. രാത്രി പത്തരയോടെ ചന്ദനക്കാട്ടിലൂടെ നടന്നുപോയ യദു കൃഷ്ണയെ ചന്ദന മോഷ്ടാവ്​ എന്ന സംശയത്തിൽ വനപാലകർ​ പിടികൂടി ചോദ്യംചെയ്യുകയും പയസ്​ നഗർ ചുറക്കുളത്തെ വീടിന്​ സമീപം കൊണ്ടുപോയി ഇറക്കിവിടുകയും ചെയ്തിരുന്നു. ബുദ്ധിമാന്ദ്യമുള്ള യദു കൃഷ്​ണയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതടക്കം കാര്യങ്ങളിൽ സഹായിയും അടുത്ത സുഹൃത്തുമായിരുന്നു ബെന്നി. യദു കൃഷ്ണ ഇടക്കിടെ ബെന്നി താമസിക്കുന്ന വീട്ടിൽ എത്താറുണ്ട്​. ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്​, വടിയും കത്തിയും ഉൾപ്പെടെ കൈയിൽകിട്ടിയ ആയുധങ്ങളെല്ലാം കൊണ്ട് ബെന്നിയെ ആക്രമിച്ച്​ കൊലപ്പെടുത്തിയെന്നാണ്​ യദു കൃഷ്ണ പൊലീസിന്​ നൽകിയ മൊഴി. കൊലപാതകത്തിനുശേഷം സ്വന്തം വീട്ടിലേക്ക്​ മടങ്ങുമ്പോഴാണ്​ ചന്ദനമോഷ്ടാവ്​ എന്ന്​ സംശയിച്ച്​ വനപാലകർ ചോദ്യംചെയ്തത്​. താനാണ് കൊലപ്പെടുത്തിയത് എന്നറിയാൻ യദു കൃഷ്ണ മൊബൈൽ ഫോൺ സംഭവസ്ഥലത്ത്​ ഉപേക്ഷിച്ചിരുന്നു. ചുറുക്കുളത്ത് വീട്ടിലെത്തിയ ഇയാൾ അതിരാവിലെ കുളിച്ച് വസ്ത്രംമാറി കോവിൽകടവ് ചെറുവാട് എന്ന സ്ഥലത്ത്​ നിൽക്കുമ്പോൾ മറയൂർ എസ്.എച്ച്​.ഒ പി.ടി. ജോയിയുടെ നേതൃത്വത്തിലാണ്​ പിടികൂടിയത്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചിത്രങ്ങൾ: TDG Yadukrishna Mureder പ്രതി യദു കൃഷ്ണ TDG Benny Mathew murder കൊല്ലപ്പെട്ട ബെന്നി മാത്യു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story