Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊടിമരം തകർത്തവരെ...

കൊടിമരം തകർത്തവരെ പൊലീസ് സംരക്ഷിക്കുന്നു -യൂത്ത് കോൺഗ്രസ്

text_fields
bookmark_border
കൊച്ചി: ഡി.സി.സി ഓഫിസിലെ കൊടിമരം തകർത്തവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ. പൊലീസ് കാവലിലാണ് ഡി.സി.സി ഓഫിസിൽ അതിക്രമം കാണിച്ചതും കൊടിമരം തകർത്തതും. ഏതാനും മാസങ്ങൾക്ക് മുമ്പ് ലോകോളജിൽ എസ്.എഫ്.ഐയുടെ കൊടിമരം നശിപ്പിച്ചു എന്നാരോപിച്ച് തന്നെയും സഹപ്രവർത്തകരെയും പീഡിപ്പിക്കുകയും രാത്രി വീടുകളിൽ പോലും അതിക്രമം കാണിക്കുകയും ചെയ്ത പൊലീസ് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക്​ അതിക്രമങ്ങൾക്ക് ഒത്താശ ചെയ്യുകയാണ്. അക്രമികളെ ഉടൻ പിടികൂടണമെന്നും ഇല്ലെങ്കിൽ എറണാകുളം കമീഷണർ ഓഫിസിന് മുന്നിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story