Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:38 AM IST Updated On
date_range 17 Jun 2022 5:38 AM ISTബിസിനസ് ടു ബിസിനസ് മീറ്റ്
text_fieldsbookmark_border
കൊച്ചി: സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള - വ്യാപാര്‍ 2022 ശ്രദ്ധേയമാകുന്നു. ഏഴാമത് മേളയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഫാഷന്‍ ഡിസൈനിങ്, ഫര്‍ണിഷിങ് ഉല്‍പന്നങ്ങള്‍, റബര്‍, കയര്‍ ഉല്‍പന്നങ്ങള്‍, ആയുര്‍വേദ ഉൽപന്നങ്ങള്‍, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്, കരകൗശലവസ്തുക്കള്‍, മുള തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസംസ്‌കരണം, കൈത്തറി, വസ്ത്രങ്ങള്‍ എന്നിവയുടെ ഉല്‍പന്നങ്ങളും സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും മേളക്കുണ്ട്. വേഗത്തിൽ മേളയുടെ ലോഗോ ഉൾപ്പെടെ ഫോട്ടോ പ്രിന്‍റ് നൽകുന്ന സെൽഫി റോബോ മേളയിലെ മുഖ്യ ആകർഷണമാണ്. ചേന്ദമംഗലം കൈത്തറിയുടെ തറി യൂനിറ്റും ഉണ്ട്. 18 വരെ നടക്കുന്ന പ്രദർശന വിപണന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story