Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്​.എസ്​.എൽ.സി...

എസ്​.എസ്​.എൽ.സി പരീക്ഷയിൽ മിന്നും വിജയം നേടി യു.പി സ്വദേശി

text_fields
bookmark_border
കൊച്ചി: എസ്​.എസ്​.എൽ.സി പരീക്ഷഫലം പുറത്തുവന്നപ്പോൾ കേരളത്തിൽ മിന്നും വിജയം നേടി ഉത്തർപ്രദേശുകാരൻ അഷദ് ഹാസിം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് അഷദ് നാടിന്‍റെ അഭിമാനമായത്​. ഗാന്ധിനഗറിൽ വാടകക്ക്​ താമസിക്കുന്ന അഷദ്​ പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലാണ് ഒന്നാംക്ലാസ് മുതൽ പഠിച്ചത്. സ്കൂൾ കാലത്ത്​ മലയാളം സ്വന്തമായി എഴുതിപ്പഠിച്ചു. മുഹമ്മദ് ഹാഷിമും മഹ്ജബീൻ ബാനോയുമാണ്​ മാതാപിതാക്കൾ. സഹോദരങ്ങൾ: അഹദ് ഹാഷിം, ഫലക്, റിഫത്. അലഹബാദാണ് അഷദിന്‍റെ സ്വന്തം നാട്. ഇറച്ചിവെട്ട്​ തൊഴിൽ ചെയ്യുന്ന മുഹമ്മദ് ഹാഷിം 18ാമത്തെ വയസ്സിൽ കേരളത്തിലെത്തിയതാണ്. അഷദ് ജനിച്ചതെല്ലാം കേരളത്തിലാണ്. ഉത്തർപ്രദേശിൽ നിന്നാൽ മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചേക്കില്ല എന്ന ചിന്തയിലാണ്​ മുഹമ്മദ് ഹാഷിം കുടുംബത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത്​. ഡോക്ടറാകണമെന്നാണ് അഷദിന്‍റെ ആഗ്രഹം. EC ASHADH അഷദ് ഹാസിം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story