Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കരയിൽ...

തൃക്കാക്കരയിൽ കുടിശ്ശികയുള്ള വാട്ടർ കണക്​ഷനുകൾ വിച്ഛേദിച്ച് തുടങ്ങി

text_fields
bookmark_border
കാക്കനാട്: വാട്ടർ അതോറിറ്റിയുടെ തൃക്കാക്കര സെക്​ഷന്​ കീഴിൽ വരുന്ന വെള്ളക്കരം അടക്കാത്ത ഉപഭോക്താക്കളുടെ കണക്​ഷനുകൾ വിച്ഛേദിച്ചു തുടങ്ങി. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക പിരിഞ്ഞ് കിട്ടാനുള്ള സാഹചര്യത്തിലാണ് നടപടി. തൃക്കാക്കര നഗരസഭ പരിധിയിൽ മാത്രം 5.29 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ ഇനിയും ലഭിക്കാനുള്ളത്. ഇതിൽ 3.68 കോടിയുടെ കുടിശ്ശിക വരുത്തിയിട്ടുള്ളത് ഗാർഹിക ഉപഭോക്താക്കളാണ്. വ്യവസായിക വിഭാഗത്തിലുള്ള ഉപഭോക്താക്കളിൽനിന്ന് 1.61 കോടി രൂപയും ലഭിക്കാനുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലധികമായി കണക്​ഷൻ വിച്ഛേദിക്കുന്നതടക്കമുള്ള നടപടികൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇതോടെ കുടിശ്ശിക വലിയ തോതിൽ ഉയരുകയും ചെയ്തു. നിലവിൽ വെള്ളക്കരം അടക്കാത്തത് മൂലം അതോറിറ്റി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ കുടിശ്ശിക തുകയുടെ 50% ഈ മാസം തന്നെ പിരിച്ചെടുക്കാനാണ് ഉന്നതതലത്തിൽനിന്നും കർശന നിർദേശം ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് നടപടിയുമായി മുന്നോട്ടു പോകാൻ അധികൃതർ തീരുമാനിച്ചത്. നോട്ടീസ് നൽകിയിട്ടും കേടായ മീറ്ററുകൾ മാറ്റി വയ്ക്കാത്ത കണക്ഷനുകളും വിഛേദിക്കും. കുടിശ്ശികയുള്ള ഉപഭോക്താക്കൾ എത്രയുംവേഗം അടച്ച് തീർത്തും കേടായ മീറ്ററുകൾ മാറ്റാൻ അറിയിപ്പ് ലഭിച്ചവർ ഉടനടി പുതിയ മീറ്റർ മാറ്റി സ്ഥാപിച്ചും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story