Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എം.ആർ.എൽ അശാസ്ത്രീയ...

കെ.എം.ആർ.എൽ അശാസ്ത്രീയ നടപടി അവസാനിപ്പിക്കണം -എറണാകുളം വികസന സമിതി

text_fields
bookmark_border
കൊച്ചി: കൊച്ചി മെട്രോ അഞ്ചാം വാർഷിക ആഘോഷവേളയിൽ കെ.എം.ആർ.എൽ നടത്തുന്ന പരിസ്ഥിതിയും നഗരസൗന്ദര്യവും നശിപ്പിക്കുന്ന അശാസ്ത്രീയ നടപടി അവസാനിപ്പിക്കണമെന്ന് എറണാകുളം വികസന സമിതി ആവശ്യപ്പെട്ടു. ഭൂമിയുടെ അടിത്തറ ഇളക്കി പൈലുകൾ താഴ്ത്തിയും മരങ്ങൾ നശിപ്പിച്ചുമാണ് മെട്രോറെയിൽ നിർമിച്ചത്. ഭൂമിയുടെ അടിസ്ഥാനഘടനക്ക്​ പരിക്കേൽപിക്കുന്ന നിർമാണത്തിന് പകരമായി മരങ്ങൾ നട്ടും തുറസ്സായ സ്ഥലങ്ങൾ നഗരമധ്യത്തിൽ പണിതും പാരിസ്ഥിതികാഘാതത്തിന് ചെറിയ ശതമാനം സംരക്ഷണമെങ്കിലും കൊച്ചി മെട്രോ നൽകുമെന്നാണ് നാളിതുവരെ അവർ പറഞ്ഞിരുന്നത്. അതിപ്പോൾ ലംഘിക്കുകയാണ്​. കെ.എസ്. ദിലീപ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൗൺസിലർ സുധ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. എൽ.എൻ. സേതുമാധവ്, കെ. ലക്ഷ്മി നാരായണൻ, ഗോപിനാഥ കമ്മത്ത്, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, വാമലോചൻ, ടി.എൻ. പ്രതാപൻ, കുമ്പളം രവി, സായിപ്രസാദ്, കെ.ജി. രാധാകൃഷ്ണൻ, ജയശ്രീ ദേവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story