Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവടുതല കായലിലെ...

വടുതല കായലിലെ ചെളിബണ്ട്: ഹൈകോടതി ഉന്നതതല സമിതിയെ നിയോഗിച്ചു

text_fields
bookmark_border
blurb സമിതി മൂന്ന്​ മാസത്തിനകം അന്തിമ റിപ്പോർട്ട്​ തയാറാക്കണം കൊച്ചി: വടുതല കായലിലെ ചെളിബണ്ട് നീക്കുന്നത്​ സംബന്ധിച്ച പഠനത്തിന്​ ജലവിഭവ സെക്രട്ടറി പ്രണവ് ജ്യോതിനാഥിന്‍റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ ഹൈകോടതി നിയോഗിച്ചു. വല്ലാർപാടം റെയിൽ പാത നിർമാണത്തിന്റെ ഭാഗമായുള്ള അവശിഷ്ടങ്ങളും ചളിയും അടിഞ്ഞുകൂടി വടുതലയിൽ രൂപപ്പെട്ടുവെന്ന്​ കരുതുന്ന ബണ്ട് നീക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ്​ ചോദ്യം ചെയ്ത്​ കൊച്ചി പോർട്ട് ട്രസ്റ്റ് നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ബണ്ട് രൂപപ്പെട്ടത് എങ്ങനെയെന്നത്​ സംബന്ധിച്ച പരിശോധനക്കാണ്​ ഉന്നതതല സമിതി. സമിതി ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ടും മൂന്ന്​ മാസത്തിനകം അന്തിമ റിപ്പോർട്ടും തയാറാക്കണമെന്നാണ്​​ നിർദേശം. വല്ലാർപാടം റെയിൽപാതയുടെ ജോലി പോർട്ട് ട്രസ്റ്റാണ്​ ചെയ്തതെന്ന്​ തെറ്റിദ്ധരിച്ചാണ്​ ബണ്ട് നീക്കാൻ സർക്കാർ തങ്ങളെ ചുമതലപ്പെടുത്തിയതെന്ന്​ ആരോപിച്ചാണ്​ പോർട്ട് ട്രസ്റ്റിന്റെ ഹരജി. ഷിപ്പിങ് മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച്​ റെയിൽവേക്ക്​ വേണ്ടി റെയിൽ വികാസ് നിഗമാണ്​ നിർമാണം നടത്തിയതെന്നും ഹരജിയിൽ പറഞ്ഞിരുന്നു. ഹരജിയെ തുടർന്ന്​ സർക്കാർ ഉത്തരവിലെ തുടർ നടപടികൾ കോടതി സ്​റ്റേ ചെയ്തിരിക്കുകയാണ്​. റെയിൽ വികാസ് നിഗമിനുവേണ്ടി അഫ്കോൺസ് നടത്തിയ നിർമാണത്തിന്റെ അവശിഷ്ടമാണിതെന്നാണ്​ ആരോപണം. വടുതല കായലിൽ 2.15 ലക്ഷം ഘന മീറ്റർ അവശിഷ്ടങ്ങളും ചളിയും അടിഞ്ഞു കൂടി ബണ്ട് രൂപപ്പെട്ടത്​ നീരൊഴുക്കിന്​ തടസ്സമാണെന്ന് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. 780 മീറ്റർ വീതിയിലെങ്കിലും ഇതു നീക്കിയാൽ ഏലൂർ, കളമശ്ശേരി, മുപ്പത്തടം, ആലുവ മേഖലകളിലെ വെള്ളക്കെട്ട് ഒഴിവാകുമെന്നും പറഞ്ഞിരുന്നു. മൈനർ ഇറിഗേഷൻ കൊച്ചി സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ബാജി ചന്ദ്രൻ, കെ.ഇ.ആർ.ഐ ‍ഡയറക്ടർ എൻ. സുപ്രഭ, കൊച്ചിൻ പോർട്ട്​ സൂപ്രണ്ടിങ് എൻജിനീയർ സി.എ ഫിലോ, റെയിൽ വികാസ് നിഗം ലിമിറ്റഡ് എക്സിക്യൂട്ടിവ് ജോയന്റ് ജനറൽ മാനേജർ ജി. കേശവചന്ദ്രൻ, അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ പ്രതിനിധി എം. കെ. അജയകുമാർ എന്നിവരാണ്​ സമിതിയിലെ മറ്റ്​ അംഗങ്ങൾ. lead
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story