Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയമപോരാട്ടം...

നിയമപോരാട്ടം വിജയിച്ചു; കോരങ്ങാട്ടുചാൽ റോഡ് പഞ്ചായത്തിന്‍റെ ആസ്തിയിൽ

text_fields
bookmark_border
നിയമപോരാട്ടം വിജയിച്ചു; കോരങ്ങാട്ടുചാൽ റോഡ് പഞ്ചായത്തിന്‍റെ ആസ്തിയിൽ
cancel
എടത്തല: പഞ്ചായത്ത് 10ാം വാർഡിലെ കോരങ്ങാട്ടുചാൽ റോഡ് പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തി. ജനപ്രതിനിധികൾ മണ്ണെടുത്ത് കുഴിച്ച് കുളമാക്കിയതായി ആക്ഷേപം ഉയർന്നതിനെ തുടർന്ന് വിവാദമായ റോഡാണിത്. കോൺഗ്രസ് നടത്തിയ നിയമ പോരാട്ടത്തെ തുടർന്നാണ് ആസ്തി രേഖയിൽ ഉൾപ്പെടുത്തിയത്. പഞ്ചായത്തോ, അധികൃതരോ അറിയാതെ ചില ജനപ്രതിനിധികൾ ചേർന്ന് ലക്ഷങ്ങളുടെ മണ്ണെടുത്ത് വിൽപന നടത്തുകയായിരുന്നു. റോഡ് പണിയാനെന്ന പേരിലായിരുന്നു മണ്ണെടുപ്പ്. ഇതോടെ റോഡ് കുളമായി മാറി. ഇതേ തുടർന്ന് റോഡ് കുഴിച്ച് മണ്ണെടുത്തതിനെ ചോദ്യം ചെയ്ത് നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, മണ്ണെടുപ്പ് വിവാദത്തിൽപെട്ട ഇടതു ജനപ്രതിനിധികളെ രക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്തിലെ ഇടതുപക്ഷ ഭരണസമിതി എടുത്തത്. ഇതിന്‍റെ ഭാഗമായി ആസ്തിയിൽ ഇല്ലാത്ത റോഡാണെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വാദം. ഇതേ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു. വിഷയം പരിശോധിച്ച ഓംബുഡ്സ്മാൻ റോഡ് പഞ്ചായത്തിന്‍റേതാണെന്ന് വിലയിരുത്തി. തുടർന്ന് ക്ഷേമകാര്യ സ്ഥിരം സമിതിയോട് പരിശോധിച്ച് ആസ്തിയിൽ ഉൾപ്പെടുത്താൻ നിർദേശിക്കുകയായിരുന്നു. ea yas9 korangattuchal road അനധികൃതമായി മണ്ണെടുത്തതിനെ തുടർന്ന് വെള്ളക്കെട്ട് അനുഭവപ്പെടുന്ന എടത്തല പഞ്ചായത്ത് 10ാം വാർഡിലെ കോരങ്ങാട്ടുചാൽ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story