Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:44 AM IST Updated On
date_range 16 Jun 2022 5:44 AM ISTമോഷണക്കേസിൽ അസം സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
ആൾത്താമസമില്ലാത്ത വീട്ടിൽ അതിക്രമിച്ചുകയറി മോഷണം; അസം സ്വദേശി അറസ്റ്റിൽ പറവൂർ: ആൾത്താമസമില്ലാത്ത വീട്ടിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിൽ അസം സ്വദേശി ഇക്രാമുൽ ഹുസൈൻ (26) അറസ്റ്റിലായി. നന്ത്യാട്ടുകുന്നം പുഴവൂർ ബിസിപിന്‍റെ വീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. മാതാപിതാക്കൾ മരിച്ച ബിസിപ് സ്വന്തം വീട്ടിൽനിന്ന് മാറി തൊട്ടടുത്ത ബന്ധുവീട്ടിലാണ് താമസിക്കുന്നത്. അടച്ചുറപ്പ് കുറവായ വീട്ടിൽ ഒരാഴ്ച മുമ്പാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും വിളക്കുകളുമാണ് മോഷണം പോയത്. ഞായറാഴ്ച പകൽ ആക്രി പെറുക്കാൻ എത്തിയ യുവാവ് വീട്ടിനുള്ളിൽ കയറി പരിശോധന നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന്, പൊലീസിന് കൈമാറിയ ഇയാളെ റിമാൻഡ് ചെയ്തു. EA PVR arrest 9 ഇക്രാമുൽ ഹുസൈൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
