Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഷ്​ട്രീയ പാർട്ടികളെ...

രാഷ്​ട്രീയ പാർട്ടികളെ ഉപദ്രവിക്കേണ്ട കാര്യം എൻ.എസ്​.എസിനില്ല -സുകുമാരൻ നായർ

text_fields
bookmark_border
പത്തനംതിട്ട: രാഷ്​ട്രീയ പാർട്ടികളെ ഉപദ്രവിക്കേണ്ട കാര്യം എൻ.എസ്​.എസിനില്ലെന്ന്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പത്തനംതിട്ടയിൽ താലൂക്ക്​ യൂനിയൻ ആസ്ഥാനത്ത്​ മന്നത്ത്​ പത്മനാഭന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.എസ്​.എസിന്​ രാഷ്​ട്രീയമില്ല. ഒരു രാഷ്ട്രീയവും സമുദായത്തെ ഗുണപ്പെടുത്തില്ല. രാഷ്​ട്രീയക്കാർ അവരുടെ നന്മക്കായി പ്രവർത്തിച്ചുകൊള്ളട്ടെ. നമുക്ക്​ അതിൽ പരാതിയില്ല. രാഷ്ട്രീയത്തിൽ നമ്മൾ ഇടപെടേണ്ട ആവശ്യമില്ല. നായർ സർവിസ്​ സൊസൈറ്റിയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഒരു പാർട്ടിയെയും ഇടപെടാൻ അനുവദിക്കില്ലെന്ന നിർബന്ധം മാത്രമാണുള്ളത്​. ആദർശം മാത്രം വിളമ്പി​ ജീവൻ വെടിഞ്ഞ വ്യക്തിത്വമായിരുന്നില്ല മന്നത്ത്​​ പത്മനാഭന്‍റേത്​. സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മക്കുവേണ്ടി അർപ്പിച്ച കർമയോഗിയായിരുന്നു അദ്ദേഹമെന്നും സുകുമാരൻ നായർ പറഞ്ഞു. പത്തനംതിട്ട താലൂക്ക്​ യൂനിയൻ പ്രസിഡന്‍റ്​ ഹരിദാസ്​ ഇടത്തിട്ട, സെക്രട്ടറി വി.ആർ. സുനിൽ, നഗരസഭ മുൻ ചെയർമാൻ എ. സുരേഷ്​ കുമാർ എന്നിവർ പ​ങ്കെടുത്തു. താലൂക്ക്​ യൂനിയൻ നേതൃത്വത്തിൽ പത്തനംതിട്ട സ്റ്റേഡിയം ജങ്​ഷ​നിൽ ആരംഭിച്ച പത്മ കഫേ ഹോട്ടലിന്‍റെ ഉദ്​ഘാടനവും സുകുമാരൻ നായർ നിർവഹിച്ചു. പടം: PTL41sukumaran പത്തനംതിട്ടയിൽ എൻ.എസ്​.എസ്​ താലൂക്ക്​ യൂനിയൻ ആസ്ഥാനത്ത്​ മന്നത്ത്​ പത്മനാഭന്‍റെ പ്രതിമ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അനാച്ഛാദനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story