Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:44 AM IST Updated On
date_range 16 Jun 2022 5:44 AM ISTസര്‍ക്കാര്‍ വായ്പയുടെ പേരിൽ ലക്ഷങ്ങള്‍ തട്ടിയ സംഭവം: മൂന്നുപേര്‍കൂടി പരാതിയുമായെത്തി
text_fieldsbookmark_border
സര്‍ക്കാര്‍ വായ്പയുടെ പേരിൽ ലക്ഷങ്ങള്‍ തട്ടിയ സംഭവം: മൂന്നുപേര്‍കൂടി പരാതിയുമായെത്തി -പ്രതിയുടെ വീട്ടിൽ പരിശോധന നടത്തി മുണ്ടക്കയം: ട്രൈബല്‍ ഡിപ്പാര്‍ട്മെന്റില്‍നിന്ന് വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മുണ്ടക്കയം അമരാവതി സ്വദേശിനി കുന്നുംപുറത്ത് റാണി ജേക്കബിനെതിരെ (40) മുണ്ടക്കയം പൊലീസ് കേസെടുത്തു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പുകള്‍ സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തതായി എസ്.എച്ച്.ഒ എ. ഷൈന്‍കുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ മേയ് ഒമ്പതിനാണ് പുലിക്കുന്ന് സ്വദേശികളായ ആശ, മേഴ്‌സി മാത്യു എന്നിവരടക്കം ആറ് വീട്ടമ്മമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് കഥകള്‍ പുറത്തുവന്നത്. 10,000 മുതല്‍ 15 ലക്ഷംവരെ വായ്പ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ ആളുകളെ സമീപിക്കുന്നത്. ഇവര്‍ക്ക് ട്രൈബല്‍ ഡിപ്പാര്‍ട്മെന്റില്‍നിന്ന് മൂന്നുകോടിയോളം രൂപ വായ്പ അനുവദിച്ചിട്ടുണ്ടെന്നും അതാണ് ആളുകള്‍ക്ക് നല്‍കുന്നതെന്നും പറഞ്ഞു. ഗുണഭോക്തൃ വിഹിതം, മുദ്രപ്പത്രം, സ്റ്റാമ്പ്, എഗ്രിമെന്റ് ചെലവുകള്‍ ഉൾപ്പെടെ 10,000 മൂതല്‍ നാലുലക്ഷം രൂപ വരെ ഇവര്‍ ആളുകളില്‍നിന്ന് ഈടാക്കിയിരുന്നു. കൂടാതെ പണം ഇല്ലാത്തവരില്‍നിന്ന് സ്വര്‍ണ ഉരുപ്പടികളും ഇവര്‍ വാങ്ങിയെടുത്തതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതോടെ നിരവധി പരാതിക്കാരാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മൂന്നുപേര്‍ പരാതിയുമായി എത്തി. ഇതോടെ പരാതിക്കാരുടെ എണ്ണം 13 ആയി. ഏകദേശം 40ലക്ഷത്തോളം രൂപയുടെ തട്ടിപ്പെങ്കിലും നടത്തിയിട്ടുണ്ടാവുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത്രയും വലിയ തട്ടിപ്പിനുപിന്നില്‍ മറ്റുള്ളവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ചിലയാളുകള്‍ക്ക് വായ്പ അനുവദിച്ചെന്ന് വിശ്വസിപ്പിക്കാനായി ട്രൈബല്‍ ഓഫിസറെന്ന പേരിലാണ് എഗ്രിമെന്റ് തയാറാക്കിയത്. എന്നാല്‍, അത്തരം ഒരു ഓഫിസര്‍ മേഖലയില്‍ ജോലിചെയ്തിട്ടില്ലന്ന് ട്രൈബല്‍ ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കി. ട്രൈബല്‍ ഡിപ്പാര്‍ട്മെന്റ് വായ്പ സംബന്ധിച്ച് ഇതുവരെയായി ആരും പരാതിയുമായി എത്തിയിട്ടില്ലെന്നും ട്രൈബല്‍ ഓഫിസര്‍ അറിയിച്ചു. രണ്ടുദിവസം മുമ്പ് റാണി ജേക്കബിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. കൂടുതല്‍പേര്‍ തട്ടിപ്പിനിരയായതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. തുടരന്വേഷണത്തിനിടെണ് കൂടുതല്‍പേര്‍ പരാതിയുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story