Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

കാരക്കാട്ടുകുന്ന്-പൊയ്ക്കാട്ടുശ്ശേരി റോഡ് ആധുനിക നിലവാരത്തിൽ പുനരുദ്ധരിക്കാൻ ഭരണാനുമതി

text_fields
bookmark_border
അത്താണി: അങ്കമാലി- പറവൂർ റോഡിൽ കാരക്കാട്ടുകുന്ന് മുതൽ പൊയ്ക്കാട്ടുശ്ശേരി വരെ ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ മൂന്ന് കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. പ്രദേശവാസികളുടെ നിരന്തര ആവശ്യമാണ് പദ്ധതി നടപ്പാകുന്നതോടെ സഫലീകരിക്കപ്പെടുന്നതെന്നും തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു പദ്ധതിയെന്നും എം.എൽ.എ പറഞ്ഞു. ചൊവ്വര- മംഗലപ്പുഴ റോഡിന്റെ പുനരുദ്ധാരണത്തിന് അനുവദിച്ച മൂന്ന് കോടിയാണിത്. കിഫ്ബി ഫണ്ടിൽനിന്ന് മംഗലപ്പുഴ റോഡിന് തുക അനുവദിച്ചു പുനരുദ്ധരിക്കുന്നതിനാൽ, എം.എൽ.എയുടെ ആവശ്യപ്രകാരമാണ് അങ്കമാലി- പറവൂർ റോഡിലെ കാരക്കാട്ടുകുന്ന്- പൊയ്ക്കാട്ടുശ്ശേരി റോഡിനായി മാറ്റി അനുവദിച്ചതെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പുനരുദ്ധാരണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story