Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:40 AM IST Updated On
date_range 16 Jun 2022 5:40 AM ISTപ്രതിഷേധ ധര്‍ണ
text_fieldsbookmark_border
പെരുമ്പാവൂർ: ദലിത് വീട്ടമ്മയെ മർദിച്ച മുനിസിപ്പൽ കൗൺസിലറെ അറസ്റ്റ് ചെയ്യാതെ നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യം നൽകിയ പൊലീസിന്റെ ഒത്തുകളിയിൽ പ്രതിഷേധിച്ചും കൗൺസിലർ പി.എസ്. അഭിലാഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് പെരുമ്പാവൂർ, കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം അധ്യക്ഷത വഹിച്ചു. എം.എം. ഷാജഹാൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ, ഒ. ദേവസി, മനോജ് മൂത്തേടൻ, പോൾ ഉതുപ്പ്, വി.എം. ഹംസ, കെ.പി. വർഗീസ്, പി.കെ. മുഹമ്മദ്കുഞ്ഞ്, എൻ.എ. റഹിം, പോൾ പാത്തിക്കൽ, മോളി തോമസ്, ജോയ് പൂണേലി, ഷീബ രാമചന്ദ്രൻ, സി.കെ രാമകൃഷ്ണൻ, എൻ.ബി. ഹമീദ്, കമൽ ശശി, ഡേവിഡ് തോപ്പിലാൻ, വി.എച്ച്. മുഹമ്മദ്, ജെയ്‌സൻ, എൽദോ ചെറിയാൻ, ടി.ആർ. പൗലോസ്, എൽദോ പാത്തിക്കൽ, സിന്ധു ടീച്ചർ, മിനി ബാബു, മനോജ് തോട്ടപ്പിള്ളി, പി.പി. അവറാച്ചൻ എന്നിവർ സംസാരിച്ചു. em pbvr 2 Eldhose Kunnapilly MLA പൊലീസിന്റെ ഒത്തുകളിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ധർണ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
