Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅർബുദത്തോട് പടവെട്ടി...

അർബുദത്തോട് പടവെട്ടി എസ്.എസ്.എൽ.സിയിൽ ബിനിതക്ക് തിളക്കമാർന്ന വിജയം

text_fields
bookmark_border
അർബുദത്തോട് പടവെട്ടി എസ്.എസ്.എൽ.സിയിൽ ബിനിതക്ക് തിളക്കമാർന്ന വിജയം
cancel
കോലഞ്ചേരി: അർബുദത്തോട് പടവെട്ടി എസ്.എസ്.എൽ.സി.യിൽ ബിനിത നേടിയത് തിളക്കമാർന്ന വിജയം. വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയും ചോയിക്കരമോളത്ത് സുബ്രഹ്മണ്യന്റെ മകളുമായ ബിനിതയാണ് അർബുദ രോഗബാധക്കിടയിലും മികവാർന്ന വിജയം നേടിയത്. എസ്.എസ്.എല്‍.സി പരീക്ഷക്ക്​ തയാറെടുക്കവെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിലെ ചികിത്സയിലാണ്. അഞ്ച്​ എ പ്ലസും മൂന്ന്​ എയും നേടി മികച്ച വിജയമാണ് നേടിയത്. ചികിത്സക്കിടയിൽ കുട്ടിയെ താമസിപ്പിക്കാൻപോലും കഴിയാത്ത അത്രയും ശോച്യാവസ്ഥയിലുള്ള വീടാണ് ബിനിതയുടേത്. അതിനാല്‍ ഇപ്പോള്‍ തിരുവനന്തപുരത്തുതന്നെ വാടകക്ക്​ താമസിക്കുകയാണ് ഇവർ. വളരെ നിർധന കുടുംബത്തിലെ അംഗമായ ഈ കുട്ടിയുടെ ചികിത്സ ചെലവ് കണ്ടെത്താൻ കഴിയാതെ പകച്ചുനിന്ന കുടുംബത്തിന് സഹായവുമായി നാട്ടുകാരും സഹപാഠികളും രംഗത്തുവന്നിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്ന് ബെന്നി ബഹനാൻ എം.പി, പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ലിസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ജുബിൾ ജോർജ് എന്നിവര്‍ രക്ഷാധികാരികളായും വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ചെയർമാനായും സഹായനിധി രൂപവത്​കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ചികിത്സസഹായത്തിനായി വടവുകോട് എസ്.ബി.ഐ ശാഖയിൽ ബിനിത സി.എസ്​, A/C Number: 38206744694, IFSC CODE: SBIN 0070316, SBI വടവുകോട്​ ബ്രാഞ്ച്​ എന്നപേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 8078034314 എന്ന നമ്പറില്‍ ഗൂഗിൾപേ സംവിധാനവും സഹായസമിതി ഒരുക്കിയിട്ടുണ്ട്. ഫോട്ടോ: ബിനിത
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story