Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഗ്രോ സർവിസ് സെന്‍റർ...

അഗ്രോ സർവിസ് സെന്‍റർ പ്രവർത്തനം കൂടുതൽ കർഷകരിലേക്ക്

text_fields
bookmark_border
കോതമംഗലം: അഗ്രോ സർവിസ് സെന്‍ററിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും കാർഷിക രംഗത്ത് കൂടുതൽ ഇടപെടലുകൾ നടത്താനും ആന്‍റണി ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഹൈപവർ കമ്മിറ്റി യോഗം തീരുമാനിച്ചു. ബ്ലോക്കിലെ കർഷകരുടെ വിവിധ കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സെന്‍ററിന്‍റെ പ്രവർത്തനം വിപുലീകരിക്കും. ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ എന്നിവർ അടങ്ങുന്ന കമ്മിറ്റി പുതുക്കി രൂപവത്​കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.സി. ചാക്കോ, മിനി ഗോപി, ഷൈജന്‍റ്​ ചാക്കോ, സീമ സിബി തുടങ്ങിയവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്‍റ്​ ഡയറക്ടർ വി.പി. സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story