Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്ക്​ ശാഖ ഉദ്ഘാടനം

ബാങ്ക്​ ശാഖ ഉദ്ഘാടനം

text_fields
bookmark_border
ബാങ്ക്​ ശാഖ ഉദ്ഘാടനം
cancel
പെരുമ്പാവൂര്‍: മാറമ്പള്ളി സര്‍വിസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച മുടിക്കല്‍ ശാഖയുടെയും ബാങ്കിന്‍റെ ഒന്നാം നിലയിലെ പ്രിയദര്‍ശിനി കോണ്‍ഫറന്‍സ് ഹാളിന്‍റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ബാങ്കില്‍ സ്ഥാപിച്ച എ.ടി.എമ്മിന്‍റെയും കാഷ് ഡെപ്പോസിറ്റ് മെഷീന്‍റെയും ഉദ്ഘാടനം മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ നിര്‍വഹിച്ചു. ബാങ്ക് പരിധിയില്‍നിന്ന്​ ഇക്കഴിഞ്ഞ എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഡോ. ആയിഷ അബ്ദുള്ള, ഡോ. നസ്‌റിന്‍ നാസര്‍ എന്നിവരെ ജില്ല പഞ്ചായത്ത് അംഗം സനിത റഹീമും മഹാത്മാഗാന്ധി സര്‍വകലാശാല ബി.എ ഹിന്ദി പരീക്ഷയില്‍ സെക്കൻഡ്​ റാങ്ക് നേടിയ എന്‍.എ. റുക്‌സാന, 5ാം റാങ്ക് നേടിയ എന്‍.എ. ഫര്‍സാന എന്നിവരെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെമീര്‍ തുകലില്‍, ഷാജിത നൗഷാദ് എന്നിവരും ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ്​ പി.എ. ജലാല്‍, ടി.എച്ച്. അബ്ദുൽ ജബ്ബാര്‍, എന്‍.വി.സി. അഹമ്മദ്, എം.എ. മുഹമ്മദ്, കെ.കെ. ഷാജഹാന്‍, എന്‍.ബി. രാമചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ വിനിത ഷിജു, ഫൈസല്‍ മനയില്‍, അഷ്​റഫ് ചീരേക്കാട്ടില്‍, സുധീര്‍ മുച്ചേത്ത്, നൗഫി കരീം, തമ്പി കുര്യാക്കോസ്, സുഹ്​റ കൊച്ചുണ്ണി, ബാങ്ക് ഡയറക്ടര്‍മാരായ ഇസ്മായില്‍ കുന്നപ്പിള്ളി, എം.എം. അബ്ദുൽ റഹീം, വി.എ. അസൈനാര്‍, മുജീബ് വടക്കന്‍, ഇ.കെ. അബൂബക്കര്‍, എ.എം. അയ്യൂബ്​, പി.എ. അനീഷ് കുമാര്‍, ശ്രീത സുരേഷ്, ലൈല അബൂബക്കര്‍, ബാങ്ക് സെക്രട്ടറി ഫാത്തിമ എന്നിവര്‍ സംസാരിച്ചു. em pbvr 1 V.D. Satheesan മാറമ്പള്ളി സര്‍വിസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച മുടിക്കല്‍ ശാഖയുടെയും പ്രിയദര്‍ശിനി കോണ്‍ഫറന്‍സ് ഹാളിന്‍റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story