Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎരൂര്‍-പള്ളിപ്പാനം...

എരൂര്‍-പള്ളിപ്പാനം കനാല്‍ റോഡ് യാത്രാ യോഗ്യമാക്കണം

text_fields
bookmark_border
എരൂര്‍-പള്ളിപ്പാനം കനാല്‍ റോഡ് യാത്രാ യോഗ്യമാക്കണം
cancel
തൃപ്പൂണിത്തുറ: എരൂര്‍-പള്ളിപ്പാനം കനാല്‍ റോഡ് യാത്രാ യോഗ്യമാക്കണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂനിയന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ (ട്രൂറ). കനാല്‍ റോഡിനിരുവശവും താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും മുതിര്‍ന്ന പൗരന്മാർക്കും അടക്കം പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. പ്രശ്​നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുന്നതിന് മനക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.ബി. മധുസൂദനന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഇതിനായി ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ആക്​ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. ട്രൂറ ചെയര്‍മാന്‍ വി.പി.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ വി.സി. ജയേന്ദ്രന്‍, വി.ജി. മുരളീകൃഷ്ണദാസ്, എ.മാധവന്‍ കുട്ടി, ചന്ദ്രബാബു, എസ്.സഞ്ജയന്‍, ദീപക് ഷേണായി, എം.ആര്‍. സത്യന്‍, ജിജി വെണ്ടറപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. EC-TPRA-2 TRURA തകര്‍ന്ന എരൂര്‍-പള്ളിപ്പാനം കനാല്‍ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story