Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:47 AM IST Updated On
date_range 15 Jun 2022 5:47 AM ISTസൗജന്യ പരീക്ഷ പരിശീലനം
text_fieldsbookmark_border
കോട്ടയം: കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയർ ക്ലർക്ക് നിയമനത്തിനായി സഹകരണ സർവിസ് എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ ഓഫ് ലൈൻ പരിശീലന പരിപാടി മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 0481 2731025, 9605674818 നമ്പറുകളിൽ ബന്ധപ്പെടുക. പരീക്ഷ ജൂൺ 29നും ജൂലൈ എട്ടിനും ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013-2016 അ്ഡമിഷനുകൾ- റീഅപ്പിയറൻസ്), സൈബർ ഫോറൻസിക് (2014 അഡ്മിഷൻ -റീഅപ്പിയറൻസ്) പരീക്ഷകൾ ജൂൺ 29, ജൂലൈ എട്ട് തീയതികളിലായി നടക്കും. പരീക്ഷ ഫീസ് സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്‍റെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി - ഓണേഴ്‌സ് (2012-2015 അഡ്മിഷനുകൾ - സപ്ലിമെന്‍ററി / 2011 അഡ്മിഷൻ -ഫസ്റ്റ് മേഴ്‌സി ചാൻസ്) ബിരുദപരീക്ഷകൾ ജൂൺ 29ന് ആരംഭിക്കും. പിഴയില്ലാതെ 21വരെയും 525 രൂപ പിഴയോടുകൂടി 22നും 1050 സൂപ്പർഫൈനോടുകൂടി 23നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് - എം.എസ്സി സൈക്കോളജി (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 24വരെ ഓൺലൈനായി അപേക്ഷിക്കാം. . 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്‌സ്, ഡെവലപ്‌മെന്‍റ് ഇക്കണോമിക്‌സ് (സി.എസ്.എസ് - 2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 28വരെ ഓൺലൈനായി അപേക്ഷിക്കാം. . 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്സി ബയോ ഇൻഫോർമാറ്റിക്‌സ് (റെഗുലർ / സപ്ലിമെന്‍ററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 28വരെ ഓൺലൈനായി അപേക്ഷിക്കാം. . 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്-എം.എസ്സി ബയോ നാനോടെക്‌നോളജി (2020 അഡ്മിഷൻ - റെഗുലർ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 28വരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story