Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:45 AM IST Updated On
date_range 15 Jun 2022 5:45 AM ISTലഹരി വസ്തുക്കൾക്കെതിരെ വിദ്യാർഥികളിലൂടെ പ്രതിരോധം തീർക്കാൻ റൂറൽ ജില്ല പൊലീസ്
text_fieldsbookmark_border
ആലുവ: . റൂറൽ ജില്ലയിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ബോധവത്കരണ പരിപാടികൾ നടത്താനാണ് റൂറൽ ജില്ല പൊലീസിന്‍റെ പദ്ധതി. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഈ മാസം 15 മുതൽ 26 വരെ നീളുന്ന 'പ്രമുക്തി' പേരിൽ വിവിധ പരിപാടികളാണ് നടത്തുന്നത്. ജില്ലയിലെ 275ൽപരം സ്കൂളിലെയും കോളജുകളിലെയും ഒന്നരലക്ഷത്തിലധികം വിദ്യാർഥികളും ജീവനക്കാരും പങ്കാളികളാവും. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും സ്റ്റേഷൻ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ 15 മുതൽ 26 വരെ ദിവസങ്ങളിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർ, കുടുംബശ്രീ, ആശ വർക്കർമാർ, റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, എൻ.ജി.ഒകള്‍, വിദ്യാർഥികൾ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ് അംഗങ്ങൾ, പൊതുപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർക്കായി ബോധവത്കരണ പരിപാടികൾ നടത്തും. വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ പോസ്റ്റർ രചന, കാർട്ടൂൺ, ക്വിസ്, ഉപന്യാസ രചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ 16ന് രാവിലെ പത്തിന് എല്ലാ സ്കൂളിലെയും വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ഓൺലൈനായി നടത്തും. 25ന് രാവിലെ ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ആരംഭിച്ച് അത്താണി, എയർപോർട്ട് കവല, ആലുവ ബൈപാസ്, ബാങ്ക് കവല, പമ്പ് കവല, തോട്ടുമുഖം, എടയപ്പുറം, കൊച്ചിൻ ബാങ്ക്, ഡി.പി.ഒ കവല, കാരോത്തുകുഴി, പുളിഞ്ചോട്, ബൈപാസ് വഴി മെട്രോ സ്റ്റേഷൻ പരിസരത്ത് അവസാനിക്കുന്ന വിധം ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തും. 26ന് രാവിലെ പത്തിന് പെരുമ്പാവൂരിൽ റൂറൽ ജില്ലയിലെ എല്ലാ സ്കൂളിലെയും പി.ടി.എ പ്രതിനിധികൾക്കായി ബോധവത്കരണ ക്ലാസും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story