Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:45 AM IST Updated On
date_range 15 Jun 2022 5:45 AM ISTപ്രതിഷേധം പൊലീസ് തടഞ്ഞു; പ്രകടനക്കാർ വെല്ലുവിളി നടത്തി
text_fieldsbookmark_border
പറവൂർ: മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സി.ഐ.ടി.യു-കെ.എസ്.കെ.ടി.യു സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനം പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ സമ്മേളനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദൻ, എ.ബി. മനോജ്, ടി.എസ്. രാജൻ, വി.എസ്. ഷഡാനന്ദൻ, കെ.എസ്. സനീഷ്, എ.കെ. രഘു, എൻ.എസ്. മനോജ്, ടി.വി. നിധിൻ എന്നിവർ നേതൃത്വം നൽകി. കെ.പി.സി.സി ഓഫിസ് ആക്രമിച്ചതിലും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡി.വൈ.എഫ്.ഐക്കാർ അതിക്രമിച്ചു കയറിയതിലും പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ പ്രകടനം സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിലൂടെ കടന്നുപോകുമ്പോൾ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ എതിർ മുദ്രാവാക്യങ്ങളും വെല്ലുവിളിയുമായി എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ഇരുവർക്കുമിടയിൽ വലയം സൃഷ്ടിച്ചാണ് സ്ഥിതി നിയന്ത്രിച്ചത്. ഇരുവിഭാഗക്കാരുടെയും കൊടിമരങ്ങളും സ്മാരകങ്ങളും തകർത്തതായി പരാതി ഉയർന്നിട്ടുണ്ട്. പടം EA PVR prathisheda prakadanam 8 കോൺഗ്രസ് നേതൃത്വത്തിൽ പറവൂർ നഗരത്തിൽ നടത്തിയ പ്രകടനം NB : സി.പി.എം പ്രകടനം അടുത്ത ഫയലിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
