Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:44 AM IST Updated On
date_range 15 Jun 2022 5:44 AM ISTഡി.സി.സി ഓഫിസ് ആക്രമിക്കാൻ ശ്രമമെന്ന് പ്രസിഡന്‍റ്, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി എറണാകുളം ഡി.സി.സി ഓഫിസ് ആക്രമിക്കാൻ സി.പി.എം ശ്രമിച്ചതായി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. തിങ്കളാഴ്ച രാത്രി ഡി.സി.സി മാർച്ച് നടത്തിയ ശേഷമാണ് ആക്രമണശ്രമം നടന്നത്. ഓഫിസിന് മുന്നിലെ ഫ്ലക്സുകളും മറ്റും നശിപ്പിച്ചു. ഈസമയം പൊലീസ് കാഴ്ചക്കാരായി നിന്നെന്നും ഓഫിസ് സംരക്ഷിക്കാൻ ഇനി പൊലീസിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.സി.സി നടത്തിയ പ്രകടനം മേനക ജങ്ഷനിൽ സമാപിച്ചു. കേരളത്തിലെ ക്രമസമാധാന നില തകർക്കാൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഗൂഢശ്രമമാണെന്നും പൊലീസിന്റെ ഒത്താശയോടെ നടത്തുന്ന അക്രമങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസിന് അറിയാമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, നേതാക്കളായ ടോണി ചമ്മിണി, എം.ആർ. അഭിലാഷ്, ഐ.കെ. രാജു, ജോസഫ് ആന്റണി, പോളച്ചൻ മണിയങ്കോട്, പി.സി. മാർട്ടിൻ, എൻ.ആർ. ശ്രീകുമാർ, കെ.വി.പി. കൃഷ്ണകുമാർ, ബാബു പുത്തനങ്ങാടി, ഇക്ബാൽ വലിയവീട്ടിൽ, ടി.എച്ച്. ജബ്ബാർ, സേവ്യർ തായങ്കരി, പി.വി. സജീന്ദ്രൻ, വി.കെ. മിനിമോൾ, മനു ജേക്കബ്, പി.എസ്. സുധീർ, അജിത് അമീർ ബാവ, ഭാഗ്യനാഥ് എസ്. നായർ തുടങ്ങിയവർ സംസാരിച്ചു. മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story