Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുരസ്‌കാര നിറവില്‍

പുരസ്‌കാര നിറവില്‍

text_fields
bookmark_border
പുരസ്‌കാര നിറവില്‍
cancel
മാണിക്കമംഗലം എന്‍.എസ്.എസ് സ്‌കൂള്‍ കാലടി: ലോക രക്തദാന ദിനത്തില്‍ മാണിക്കമംഗലം എന്‍.എസ്.എസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഭാരത് സ്‌കൗട്സ്​ ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റ് . രക്തദാന മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഇവര്‍ക്ക് ഐ.എം.എയുടെ മികച്ച രക്തദാന യൂനിറ്റിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചു. രക്തദാന മേഖലയില്‍ നടത്തിയ നേട്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന അവാര്‍ഡും ഐ.എം.എ മധ്യമേഖലയുടെ അവാര്‍ഡും ഇതിനു മുമ്പ്​ ലഭിച്ചിട്ടുണ്ട്. സ്‌കൗട്ട് ആൻഡ്​ ഗൈഡ് യൂനിറ്റ് ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 15 രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. സ്കൂളിലെ 64 വളന്റിയേഴ്​സ്​ അടങ്ങുന്ന സ്‌കൗട്ട് ഗൈഡ് യൂനിറ്റാണ് രക്തദാനത്തിന്റെ ഗൗരവത്തെക്കുറിച്ച് സമൂഹത്തെ ഉദ്​ബോധിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയിലും പ്ലാസ്മ ദാന ക്യാമ്പ്​ സംഘടിപ്പിച്ചിരുന്നു. ചിത്രം: മാണിക്യമംഗലം എന്‍.എസ്.എസ് സ്‌കൂളിന് രക്തദാന ക്യാമ്പ് പുരസ്‌കാരം അന്‍വര്‍ സാദത്ത് എം.എല്‍.എ നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story