Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ണഞ്ചേരിയിൽ...

മണ്ണഞ്ചേരിയിൽ മയക്കുമരുന്ന് വേട്ട; ആറുപേര്‍ പിടിയില്‍

text_fields
bookmark_border
മണ്ണഞ്ചേരിയിൽ മയക്കുമരുന്ന് വേട്ട; ആറുപേര്‍ പിടിയില്‍
cancel
വാഹനം പിടിച്ചെടുത്തു ആലപ്പുഴ: എം.ഡി.എം.എ കടത്തിയ ഇന്നോവ കാറുമായി ആറുപേർ പിടിയിൽ. മണ്ണഞ്ചേരി എട്ടുകണ്ടം കോളനി കണ്ണൻ (മാട്ട കണ്ണൻ -31), എറണാകുളം ചേരാനല്ലൂർ പീടിയേക്കൽ റോണി (30), വലിയവീട് മുഹമ്മദ് ഫൈസൽ (47), മണ്ണഞ്ചേരി ആഷ്ന മൻസിൽ ആഷിഖ് (30), മണ്ണഞ്ചേരി പൊന്നാട് ഫാസിയ മൻസിൽ അഫ്സൽ (32), മണ്ണഞ്ചേരി ചാക്കാലവെളി മുഹമ്മദ് സഫിദ് (സനൂജ് -35) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസിന്‍റെയും ജില്ല ആന്‍റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്‍റെയും നേതൃത്വത്തിൽ പിടികൂടിയത്. 11 ഗ്രാം എം.ഡി.എം.എയാണ് ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 04 എ.ആർ 0014 ഇന്നോവ കാറിൽനിന്ന്​ പിടികൂടിയത്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട്​ അന്തർസംസ്ഥാനങ്ങളിൽനിന്ന്​ സിന്തറ്റിക് മയക്കുമരുന്നിനങ്ങളായ എം.ഡി.എം.എ, എൽ.എസ്.ഡി എന്നിവ എത്തുന്നതായി ജില്ല പൊലീസ്​ മേധാവി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള ആന്‍റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള മണ്ണഞ്ചേരി ഐ.എസ്.എച്ച്​.ഒ മോഹിത് ഉൾപ്പെട്ട പ്രത്യേക സംഘവും നടത്തിയ വാഹന പരിശോധനയിൽ മണ്ണഞ്ചേരി ഐ.ടി.സി കോളനിക്ക് സമീപം കുന്നിനകം ഭാഗത്തുനിന്നാണ്​ സംഘം പിടിയിലായത്. ചോദ്യം ചെയ്യിലിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിൽനിന്ന്​ വാങ്ങി നാട്ടിൽ വിൽപനക്ക്​ കൊണ്ടുവന്നതാണെന്നും ഗ്രാമിന് 2000 മുതൽ 5000 രൂപ വരെ നിരക്കിലാണ് വിൽപന നടത്തുന്നതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇവർ മാസത്തിൽ രണ്ടു മൂന്നു തവണ മുന്തിയയിനം കാർ വാടകക്ക്​ എടുത്ത് എറണാകുളത്ത് പോയി 10, 20 ഗ്രാം വെച്ച് വാങ്ങി വിൽപന നടത്തി വരുകയായിരുന്നു. (പിടിയിലായ പ്രതികൾ: ഇടത്തുനിന്ന്​ മുഹമ്മദ് സഫീദ്, അഫ്സൽ, കണ്ണൻ, ആഷിഖ്, റോണി, ഫൈസൽ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story