Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജുഡീഷ്യൽ...

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ എസ്​.എഫ്​.ഐ സംസ്ഥാന സെക്രട്ടറിക്ക്​ ഹാരാർപ്പണം; അന്വേഷണത്തിന്​ ഉത്തരവിട്ട് സിറ്റി പൊലീസ്​​ കമീഷണർ

text_fields
bookmark_border
കൊച്ചി: ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ എസ്​.എഫ്​.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോക്ക്​​ ഹാരാർപ്പണം നടത്തി പ്രവർത്തകർ സ്വീകരണമൊരുക്കിയ സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ്​ കമീഷണർ സി. നാഗരാജു അന്വേഷണത്തിന്​ ഉത്തരവിട്ടു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസിനാണ്​ അന്വേഷണ ചുമതല. 2018ൽ എറണാകുളം ലോ കോളജ്​ വിദ്യാർഥിയായിരുന്ന ഈരാറ്റുപേട്ട സ്വദേശി നിസാമുദ്ദീനെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദായി റിമാൻഡ്​​ ചെയ്യുന്നതിനിടെ കഴിഞ്ഞ ഞായറാഴ്​ചയാണ്​ സംഭവം. ആർഷോയെ റിമാൻഡ്​​ ചെയ്തശേഷം അപ്രതീക്ഷിതമായി ​പ്രവർത്തകർ ഹാരാർപ്പണം നടത്തി എന്നാണ്​ കൂടെയുണ്ടായിരുന്ന പൊലീസുകാർ പറയുന്നത്​. നിസാമുദ്ദീനെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ആർഷോ, മറ്റ്​ ക്രിമിനൽ കേസുകളിൽ പ്രതിയായപ്പോഴാണ്​ പ്രസ്തുത കേസിലെ ജാമ്യം കോടതി റദ്ദു ചെയ്യുന്നത്​. അറസ്റ്റ്​ ചെയ്യാൻ ​കോടതി നിർദേശിച്ചെങ്കിലും ഒളിവിലാണെന്നാണ്​ പൊലീസ്​ പറഞ്ഞിരുന്നത്.​ അതിനിടെ മലപ്പുറത്ത്​ എസ്​.എഫ്​.ഐ സംസ്ഥാന സമ്മേളനത്തിൽ ആർഷോ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ കേസും ഒളിവിലാണെന്ന പൊലീസ്​ വിശദീകരണവും ചർച്ചചെയ്യപ്പെട്ടിരുന്നു. തുടർന്നാണ്​ ആർഷോയെ അറസ്റ്റ്​ ചെയ്യാൻ പൊലീസ്​ തയാറായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story