Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:46 AM IST Updated On
date_range 14 Jun 2022 5:46 AM ISTസ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിക്ക്
text_fieldsbookmark_border
കൊച്ചി: യു.എ.ഇ കോൺസുലേറ്റിന്‍റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റിന് കൈമാറി. കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശപ്രകാരം ഇ.ഡിക്ക് കൈമാറിയത്. അന്വേഷണ ഭാഗമായി രഹസ്യമൊഴി ലഭ്യമാക്കണമെന്ന ഇ.ഡിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്. അതിനിടെ, പൊലീസ് സംരക്ഷണം തേടി കോടതിയിൽ നൽകിയ അപേക്ഷ സ്വപ്ന പിൻവലിച്ചു. പൊലീസ് സുരക്ഷക്ക് പകരം കേന്ദ്രസംരക്ഷണം ഒരുക്കണമെന്നാണ് സ്വപ്നക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സ്വപ്ന കോടതിയിൽ ഹരജിയും നൽകിയിട്ടുണ്ട്. എന്നാൽ, തങ്ങൾക്കുപോലും സുരക്ഷയില്ലെന്നും വ്യക്തികൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ പരിമിതി ഉണ്ടെന്നും കോടതി ഉത്തരവുണ്ടായാൽ പരിഗണിക്കാമെന്നും ഇ.ഡിയുടെ അഭിഭാഷകൻ പറഞ്ഞു. സംരക്ഷണം ഒരുക്കുന്നത് സംബന്ധിച്ച ഇ.ഡിയുടെ മറുപടിക്കായി ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കേരള പൊലീസിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രി അടക്കം തെരുവിൽ ഭീഷണിപ്പെടുത്തുകയാണെന്നും താമസസ്ഥലത്ത് പൊലീസ് നിരീക്ഷിക്കുകയാണെന്നും ഹരജിയിൽ സ്വപ്ന പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story