Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
ടൈംടേബിൾ തിരുവനന്തപുരം: കേരളസർവകലാശാല ജൂൺ 22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്​ലേഷൻ സ്റ്റഡീസ്​ (ഡി.ടി.എസ്​.) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല ജൂൺ 24ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് (2019 സ്​കീം - റെഗുലർ/സപ്ലിമെന്‍ററി, 2015 സ്​കീം - സപ്ലിമെന്‍ററി മേഴ്സിചാൻസ്​) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പ്രാക്ടിക്കൽ കേരളസർവകലാശാലയുടെ ഏഴാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2021 പരീക്ഷയുടെ ഇലക്ട്രിക്കൽ ആൻഡ്​ ഇലക്ട്രോണിക്സ്​ എൻജിനീയറിങ്​ ശാഖയുടെ (2008-2013 സ്​കീം) പ്രായോഗിക പരീക്ഷ ജൂൺ 16ന് കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷഫീസ്​ കേരളസർവകലാശാല 2022 ജൂണിൽ നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്​ - ത്രീമെയിൻ) വിദൂരവിദ്യാഭ്യാസം (മേഴ്സിചാൻസ്​ - 2010 അഡ്മിഷൻ മുതൽ 2014 അഡ്മിഷൻ വരെ) പരീക്ഷയുടെ ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ജൂൺ 21 വരെയും 150 രൂപ പിഴയോടെ ജൂൺ 24 വരെയും 400 രൂപ പിഴയോടെ ജൂൺ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ എം.എ/എം.എസ്​സി/എം.കോം/എം.എസ്​. ഡബ്ല്യു/എം.എം.സി.ജെ (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്‍ററി - 2018, 2019 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 20 വരെയും 150 രൂപ പിഴയോടെ ജൂൺ 23 വരെയും 400 രൂപ പിഴയോടെ ജൂൺ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2022 ജൂലൈയിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ (ദ്വിവത്സര കോഴ്സ്​ - 2020 സ്​കീം) രണ്ടും നാലും സെമസ്റ്റർ റെഗുലർ പരീക്ഷകൾക്ക് ഓൺലൈനായും രണ്ടാം സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷകൾക്കുള്ള അപേക്ഷകൾ ഓഫ്​ ലൈനായും സമർപ്പിക്കാം. പിഴകൂടാതെ ജൂൺ 20 വരെയും 150 രൂപ പിഴയോടെ ജൂൺ 23 വരെയും 400 രൂപ പിഴയോടെ ജൂൺ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story