Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:41 AM IST Updated On
date_range 14 Jun 2022 5:41 AM ISTവിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജിയിലെ കോടതി നടപടികൾ രഹസ്യമായി
text_fieldsbookmark_border
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജിയിലെ നടപടികൾ രഹസ്യമാക്കാൻ ഹൈകോടതിയുടെ അനുമതി. ഇരയുടെ സ്വകാര്യത ഉറപ്പുവരുത്താൻ കോടതി നടപടികൾ രഹസ്യമാക്കണമെന്ന സർക്കാറിന്‍റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. മുൻകൂർ ജാമ്യഹരജികൾ ചൊവ്വാഴ്ച വാദം തുടരാൻ മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് ഹരജികൾ പരിഗണനക്കെടുത്തപ്പോൾ ചില വിവരങ്ങൾ ബോധിപ്പിക്കാനുണ്ടെന്നും ഇരയുടെ സ്വകാര്യത ഉറപ്പാക്കാനായി കോടതി നടപടികൾ രഹസ്യമാക്കണമെന്നും അഡീ. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആവശ്യപ്പെടുകയായിരുന്നു. കോടതി ഇതിന് അനുമതി നൽകിയതോടെ കോടതിമുറിയിലുണ്ടായിരുന്ന അഭിഭാഷകരടക്കമുള്ളവർ പുറത്തുപോയി. ഓൺലൈൻ സംവിധാനവും ഒഴിവാക്കി. തുടർന്ന് വാദം നടന്നെങ്കിലും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച ഉച്ചക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റിയത്. പീഡിപ്പിച്ച കേസിലും ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story