Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:40 AM IST Updated On
date_range 14 Jun 2022 5:40 AM ISTപ്രവാചക നിന്ദ: മഹല്ല് കൂട്ടായ്മ ബി.എസ്.എൻ.എൽ ഓഫിസ് മാര്‍ച്ച് നടത്തി
text_fieldsbookmark_border
കൊച്ചി: ഭരണകൂട ഒത്താശയോടെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ജില്ല മഹല്ല് കൂട്ടായ്മ നേതൃത്വത്തില്‍ എറണാകുളം ബി.എസ്.എൻ.എൽ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മേനക ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കാളികളായി. ധര്‍ണ വി.എച്ച്. അലിയാര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രവാചക നിന്ദ നടത്തിയ വ്യക്തികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല മഹല്ല് കൂട്ടായ്മ ചെയര്‍മാന്‍ മുഹമ്മദ് വെട്ടത്ത് അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ ഫൗസി വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തി. എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം അര്‍ഷദ് ബദരി, എറണാകുളം ഗ്രാന്റ് സ്‌ക്വയര്‍ ജുമാമസ്ജിദ് ഇമാം എം.പി ഫൈസല്‍ അസ്ഹരി, ഏലൂക്കര തെക്കേ പള്ളി ജമാഅത്ത് ഇമാം അബൂബക്കര്‍ അഹ്‌സനി, വി.എച്ച്. സുലൈമാന്‍ മൗലവി, മുഹ്യിദ്ദീന് മൗലവി, മിദ്‌ലാജ് ജലാലി, മഹല്ല് കൂട്ടായ്മ വര്‍ക്കിങ് ചെയര്‍മാന്‍ ഷെരീഫ് പുത്തന്‍പുര, ചീഫ് കോഓഡിനേറ്റര്‍ ടി.എ. മുജീബ് റഹ്മാന്‍ തച്ചവള്ളത്ത്, ജില്ല ട്രഷറര്‍ എന്‍.വൈ. മീരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹല്ല് കൂട്ടായ്മ ജനറല്‍ സെക്രട്ടറി അമീര്‍ പുറയാര്‍ സ്വാഗതവും എറണാകുളം മണ്ഡലം പ്രസിഡന്റ് ജബ്ബാര്‍ പുന്നക്കാടന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story